കര്‍ണാടകയിലെ കുടഗിൽ ട്രക്കിങിന് പോയ മലയാളി യുവതിയെ കാണാനില്ല. കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെയാണ് കാണാതായത്.ഈ മാസം രണ്ടിനാണ് യുവതി കുടഗ് തടിയന്‍റെ മോൾ മലയിൽ എത്തിയത്. ട്രക്കിന് മലകയറിയ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു.
- Home
- News
- Kerala News
- Malayalam News Live Updates: കര്‍ണാടകയിൽ ട്രക്കിങിന് പോയ മലയാളി യുവതിയെ കാണാനില്ല, മൂന്നു ദിവസമായി തെരച്ചിൽ തുടരുന്നു
Malayalam News Live Updates: കര്‍ണാടകയിൽ ട്രക്കിങിന് പോയ മലയാളി യുവതിയെ കാണാനില്ല, മൂന്നു ദിവസമായി തെരച്ചിൽ തുടരുന്നു

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്. സംസ്ഥാന പര്യടനം കഴിഞ്ഞ് ഇന്നുമുതൽ മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്തായിരിക്കും. പുതിയ ഭരണം വരട്ടെയെന്ന് ഒരു വിഭാഗം ശക്തമായി പറയുന്നത് കൂടി പരിഗണിച്ചാണ് സർക്കാരിൻ്റെ ക്ഷേമപ്രവർത്തനങ്ങളിൽ ഊന്നി നിൽക്കാൻ എൽഡിഎഫ് നേതൃത്വം തീരുമാനിച്ചത്.
Malayalam News Live:കര്‍ണാടകയിൽ ട്രക്കിങിന് പോയ മലയാളി യുവതിയെ കാണാനില്ല, മൂന്നു ദിവസമായി തെരച്ചിൽ തുടരുന്നു
Malayalam News Live:യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് തേടുന്നതെന്ന് ഇറാൻ; സമാധാനത്തിനായി സഹകരിക്കുമോ എന്നതിൽ വ്യക്തത
പാകിസ്ഥാനിൽ എത്തിയുള്ള സമാധാന ചർച്ചകളിൽ നിന്ന് വിട്ടു നിന്നത് ഇതിനാൽ. അനുകൂലമായ ധാരണകൾ ഉണ്ടായാൽ വഴങ്ങും എന്ന് സൂചന നൽകുന്നതാണ് പ്രസ്താവന.
Malayalam News Live:മോദി തിരുവനന്തപുരത്ത്; കരമന മുതൽ കിള്ളിപ്പാലം വരെ റോഡ് ഷോ, പ്രധാനമന്ത്രിക്കൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
കരമന മുതൽ കിള്ളിപ്പാലം വരെയുള്ള റോഡ് ഷോയിൽ മോദി പങ്കെടുത്തു. മോദിക്കൊപ്പം 4 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ഉണ്ടായിരുന്നു.
Malayalam News Live:ശബരിമല യുവതി പ്രവേശന കേസ്; ഒമ്പതംഗ ഭരണഘടന ബെഞ്ചിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകും, ജസ്റ്റിസ് ബിവി നാഗരത്നയും ഭാഗമാകും
:ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടന ബെഞ്ചിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകും.ജസ്റ്റിസ് ബി.വി. നാഗരത്നയും ഭരണഘടന ബെഞ്ചിന്റെ ഭാഗമാകും. ഏപ്രിൽ ഏഴിനാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒമ്പതംഗ ഭരണഘടന ബെഞ്ച് വാദം കേൾക്കൽ തുടങ്ങുന്നത്.
Malayalam News Live:ശ്രുതിക്ക് വീട് താൻ നിർമിച്ച് കൊടുക്കും എന്ന നിലയിലാണ് ടി സിദ്ദിഖ് പ്രചരിപ്പിച്ചിരുന്നത്, ചൂരൽമല ദുരന്തബാധിതർക്ക് കോൺഗ്രസ് വീട് നൽകാത്ത സാഹചര്യത്തിൽ സിദ്ദിഖ് മാപ്പ് പറയണമെന്ന് സി കെ ശശീന്ദ്രൻ
ഉരുൾപൊട്ടലിൽ വീടും കുടുംബവും നഷ്‌ടമായ ശ്രുതിയുടെ വീട് ഇനിയും പൂർത്തിയായിട്ടില്ലെന്ന് വയനാട് എൽഡിഎഫ് കൺവീനർ സി കെ ശശീന്ദ്രൻ. അതിൻ്റെ ധാർമിക ഉത്തരവാദിത്തം എംഎൽഎ ടി സിദ്ദിഖിന് ഉണ്ടെന്നും സി കെ ശശീന്ദ്രൻ ചൂണ്ടിക്കാട്ടി.
Malayalam News Live:വോട്ടിനായി ബിജെപി കിറ്റുകള്‍ നൽകിയെന്ന് പരാതി, പ്രതിഷേധവുമായി സിപിഎം; സംഭവം തൃശൂർ ഒളരിയിലെ സൂപ്പർമാർക്കറ്റിൽ
18 ഐറ്റം അടങ്ങിയ കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിന് പിന്നിലുള്ളത്. കിറ്റ് വാങ്ങാൻ എന്ന പേരിൽ കൂടുതൽ സ്ത്രീകൾ വരുന്നു. രാധാകൃഷ്ണൻ എന്ന പ്രാദേശിക ബിജെപി നേതാവ് പറഞ്ഞിട്ടാണ് സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തിയത് എന്നും ആരോപണവുമായി സിപിഎം രംഗത്തെത്തി.
Malayalam News Live:തിരുവല്ലയിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, വനിത സംവരണം 2029ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നടപ്പാക്കുമെന്ന് സ്ഥിരീകരണം
വനിത സംവരണം 2029-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നടപ്പാക്കുമെന്ന് സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളിലെ നിലവിലെ സീറ്റുകൾ കൂട്ടി സംവരണം നടപ്പാക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രി തിരുവല്ലയിലെ പ്രസംഗത്തിൽ നൽകിയത്. ഇതാദ്യമായാണ് വനിത സംവരണ ബില്ലിൽ നിയമഭേദഗതിക്കാണ് പാർലമെൻറ് സമ്മേളനം ഈ മാസം 16 മുതൽ ചേരുന്നതെന്ന് മോദി സ്ഥിരീകരിക്കുന്നത്
Malayalam News Live:സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ പ്രതികരിച്ച് രമേഷ് പിഷാരടി;'തോൽവി ഉറപ്പായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗിമ്മിക്കുകള്‍ കാണിക്കുന്നു'
സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന മഹിളാ മോര്‍ച്ചയുടെ പരാതിയിൽ പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി. എന്തിനാണ് പരാതി നൽകിയതെന്ന് എല്ലാവർക്കും അറിയാമെന്നും തോൽക്കുമെന്ന് ഉറപ്പായപ്പോൾ ബിജെപി സ്ഥാനാർത്ഥി ഗിമ്മിക്കുകൾ കാണിക്കുകയാണെന്നും രമേഷ് പിഷാരടി പറഞ്ഞു
Malayalam News Live:ബാലറ്റിൽ അഞ്ജലി പി വി തന്നെ; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പേര് മാറില്ല; ആവശ്യം തള്ളി വരണാധികാരി
ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഹിയറിംഗ് നടത്തിയെങ്കിലും വരണാധികാരി ആവശ്യം തള്ളുകയാണുണ്ടായത്. അഞ്ജലി നായർ എന്ന് പുതുക്കണമെന്ന ആവശ്യം വരാണാധികാരി അംഗീകരിച്ചില്ല.
Malayalam News Live:സ്വര്‍ണക്കൊള്ള ഉന്നയിച്ച് പ്രധാനമന്ത്രി; 'ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താൻ ശ്രമിച്ചു, സ്വര്‍ണക്കൊള്ളയുടെ ചരട് കോണ്‍ഗ്രസ് നേതത്വത്തിന്‍റെ കയ്യിൽ'
ശബരിമല സ്വര്‍ണക്കൊള്ള ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിലെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിലാണ് നരേന്ദ്ര മോദി ശബരിമല സ്വര്‍ണക്കൊള്ള പരാമര്‍ശിച്ചത്. സ്വര്‍ണക്കൊള്ളയിലൂടെ ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താൻ ശ്രമിച്ചുവെന്നും എൻഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്നും മോദി പറഞ്ഞു.
Malayalam News Live:കള്ളന്മാർ ശബരിമലയിൽ അയ്യപ്പൻ്റെ സ്വർണം അടിച്ചുമാറ്റി, ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതൻ അല്ലെന്ന് നിർമല സീതാരാമൻ
വ്യവസായ മേഖലയാകെ തകർന്നു കിടക്കുകയാണ്. സംരഭകർക്ക് കേരളത്തിൽ നിൽക്കാനാകുന്നില്ല. അതിനുദാഹരണമാണ് സാബു എം ജേക്കബ്. തൊഴിൽ മേഖലകൾ ഉണ്ടാകുന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.
Malayalam News Live:വയനാട് ഫണ്ട് സംബന്ധിച്ച വെളിപ്പെടുത്തലിലൂടെ കോൺഗ്രസ് കൂടുതൽ ആപ്പിൽ ആയി, കോൺഗ്രസ് ആപ്പിന് ചെലവാക്കിയ തുക പോലും വയനാട് പുനരധിവാസത്തിനുവേണ്ടി ചെലവാക്കിയിട്ടില്ലെന്നും പി സന്തോഷ്കുമാർ
ബാങ്ക് ഏതാണ്, എത്ര തുകയാണ്, എന്നാണ് പിൻവലിച്ചത് തുടങ്ങിയ പ്രാഥമിക വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ചെലവാക്കിയ തുകയും ആധാരത്തിൽ കാണിച്ച തുകയും തമ്മിൽ വലിയ അന്തരമുണ്ട്.
Malayalam News Live:'പിണറായി വിജയൻ മുഖ്യമന്ത്രിയെന്ന നിലയ്ക്ക് വലിയ പരാജയം, 10 വർഷം ഇവിടെ ഭരണമുണ്ടായിരുന്നില്ല' - മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ സുരേഷ് കുമാർ
വി. എസിൻ്റെ ആശയം പിന്തുടരുന്നത് മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി എ സുരേഷാണെന്നും സുരേഷാണ് യഥാർത്ഥ ജനപക്ഷമെന്നും സുരേഷ് കുമാർ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി എ പ്രഭാകരൻ കോർപ്പറേറ്റ് പക്ഷത്താണെന്നും സുരേഷ് കുമാർ അഭിപ്രായപ്പെട്ടു.
Malayalam News Live:എൻഡിഎ ക്യാമ്പിന് ആവേശം പകർന്ന് മോദി കേരളത്തിൽ; തിരുവല്ലയിൽ ആദ്യപരിപാടി, തിരുവനന്തപുരത്ത് റോഡ് ഷോ
ചങ്ങനാശ്ശേരിയിൽ എൻഎൻഎസ് ഹിന്ദു കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗമാണ് തിരുവല്ലയിലേക്ക് തിരിച്ചത്. ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി തിരുവല്ലയിൽ 11 സ്ഥാനാർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം മോദി ഉദ്ഘാടനം ചെയ്യും.
Malayalam News Live:ശ്രുതിയെ കോൺഗ്രസ് പറ്റിച്ചെന്ന സിപിഎം ആരോപണം - 'അവരെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്'; ജില്ല സെക്രട്ടറി കള്ളം പറയുന്നുവെന്ന് ടി സിദ്ദിഖ്
കൂവിയതിനെക്കാൾ വലിയ തിരിച്ചടി ഇതിന് സിപിഎമ്മിന് കിട്ടും. വീട് വാഗ്ദാനം ചെയ്ത ഏജൻസി പണിമുടക്കിയപ്പോൾ താൻ ഇടപെട്ടിരുന്നുവെന്നും ടി സിദ്ദിഖ് പറഞ്ഞു.
Malayalam News Live:ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെയാണ് മോദി പിണറായിയെ നിയന്ത്രിക്കുന്നതെന്ന് രാഹുൽ ഗാന്ധി
നരേന്ദ്രമോദി എല്ലാ ദിവസവും ക്ഷേത്രങ്ങളെക്കുറിച്ച് പറയും. എങ്ങനെയാണ് അമ്പലങ്ങളെ അപമാനിച്ചതെന്നും പറയും. എന്നാൽ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അയ്യപ്പ ക്ഷേത്രത്തിലെ സ്വർണ കവർച്ചയെക്കുറിച്ച് പറയുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
Malayalam News Live:എഫ്സിആർഎയിൽ കൈ പൊള്ളി; സഭകളുമായി കൂടുതൽ ചർച്ചക്കൊരുങ്ങി ബിജെപി, അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്ര നേതൃത്വം
സഭാ അധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തി അഭിപ്രായങ്ങൾ അറിയിക്കാൻ സംസ്ഥാന ഘടകത്തിന് നിർദേശം നൽകി. സഭകളെ വിശ്വാസത്തിലെടുക്കുമെന്ന് പറയുമ്പോഴും ഭേദഗതിയിൽ ഭയം വേണ്ടെന്ന് ബിജെപി നേതാക്കൾ ആവർത്തിക്കുകയാണ്.
Malayalam News Live:'കൊട്ടാരക്കരയെ കോട്ടയാക്കിയ തന്നെ സിപിഎം ഒതുക്കി, ഒതുക്കിയതിൽ കെ എൻ ബാലഗോപാലിനും പങ്ക്, സൈബർ വേട്ടയ്ക്ക് പിന്നിൽ മന്ത്രി' - അയിഷ പോറ്റി
സൈബർ വേട്ടയ്ക്ക് പിന്നിൽ മന്ത്രിയാണെന്നും മന്ത്രിയുടെ പിന്തുണയോടെ തേജോവധം ചെയ്യുന്നുവെന്നും അയിഷ ആരോപിച്ചു. സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തുകയാണ്. ഇതെല്ലാം ബാലഗോപാലിന്റെ പൂർണ അറിവോടെയാണ്.
Malayalam News Live:എസ്ഡിപിഐ വോട്ടുകളെ ചൊല്ലി പട്ടാമ്പിയിൽ പോര്; മുഹ്സിന് വർഗീയ സംഘടനകളുമായി ബാന്ധവമെന്ന് ഷാജി, വർഗീയത പറഞ്ഞ് വോട്ട് ചോദിക്കുന്നത് യുഡിഎഫെന്ന് മുഹ്സിൻ
എസ്ഡിപിഐ വോട്ടുകളെ ചൊല്ലിയാണ് പട്ടാമ്പിയിലെ സ്ഥാനാർഥികൾ തമ്മിലുള്ള പോര്. തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിയുടെ വോട്ടുകൾ ഉൾപ്പെടെ മറിച്ചതിന് തെളിവുകൾ ഉണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി ആരോപിച്ചു.
Malayalam News Live:'ഫാത്തിമ മതം പറഞ്ഞ് വോട്ടുപിടിക്കുന്നില്ല, അങ്ങനെയൊരു ആക്ഷേപം എൽഡിഎഫിനില്ല, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടില്ല' - ടി പി രാമകൃഷ്ണൻ
വികസന ചർച്ചയിൽ നിന്നും വഴി തിരിക്കാൻ യുഡിഎഫ് വർഗീയ ദ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്നും ടിപി രാമകൃഷ്ണൻ കുറ്റപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.