തിരുവനന്തപുരം നെട്ടയത്ത് ബിജെപി-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. ഒരു സ്ത്രീയുടെ പരാതിയെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചത്. പൊലീസ് ലാത്തിചാർജ്ജിൽ പ്രതിഷേധിച്ച് ബിജെപി വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
- Home
- News
- Kerala News
- Malayalam News Live: ബിജെപി-സിപിഎം സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലായി, നെട്ടയം മലമുകളിൽ ലാത്തിചാർജ്ജ്; വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്
Malayalam News Live: ബിജെപി-സിപിഎം സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലായി, നെട്ടയം മലമുകളിൽ ലാത്തിചാർജ്ജ്; വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്

തമിഴ്നാട് വാൽപ്പാറ അപകടത്തിൽ പരിക്കേറ്റ നാലുപേരും ചികിത്സയിൽ തുടരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇരുവരും നിരീക്ഷണത്തിലാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്. കോയമ്പത്തൂര്‍ മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിലുള്ള സഹദിൻ മുഹമ്മദിനെ വാര്‍ഡിലേക്ക് മാറ്റി. അതേസമയം, പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മസ്നിനെ വാർഡിലേക്ക് മാറ്റി.
Malayalam News Live:ബിജെപി-സിപിഎം സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലായി, നെട്ടയം മലമുകളിൽ ലാത്തിചാർജ്ജ്; വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്
Malayalam News Live:പ്രതി ചക്രവാതം ദുർബലമാകുന്നു, കേരളത്തിന് ആശ്വാസ വാർത്ത, അന്തരീക്ഷം തണുക്കും; ഏപ്രിൽ അവസാന വാരം വേനൽമഴ ശക്തമാകും
കേരളത്തിലെ കൊടും ചൂടിന് കാരണമായ പ്രതി ചക്രവാതം ദുർബലമാകുന്നതായി കാലാവസ്ഥാ വിദഗ്ദ്ധർ. ഇത് അന്തരീക്ഷം തണുക്കാനും ഏപ്രിൽ അവസാനത്തോടെ വേനൽമഴ ശക്തമാകാനും കാരണമാകും. അതേസമയം, ഉയർന്ന താപനിലയെ തുടർന്ന് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ നിർത്തിവെക്കാൻ ഉത്തരവായി
Malayalam News Live:'വനജ ഫയർ വർക്സി'ൽ രക്ഷാപ്രവർത്തനത്തിനിടയിലും സ്ഫോടനം, പൊലീസുകാരടക്കം 15 പേർക്ക് പരിക്ക്; ആദ്യ സ്ഫോടനത്തിൽ മരണം 23 ആയി
തമിഴ്നാട്ടിലെ വിരുദുനഗറിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 23 ആയി ഉയർന്നു. രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ രണ്ടാമത്തെ സ്ഫോടനത്തിൽ പൊലീസുകാരടക്കം 15 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്
Malayalam News Live:ഉയർന്ന താപനില - പാലക്കാട് ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തി വെക്കാൻ ഉത്തരവിട്ട് കളക്ടർ
പാലക്കാട് ജില്ലയിലെ ഉയർന്ന താപനിലയെ തുടർന്ന് സ്കൂളുകൾ, കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. താപനില കുറയുന്നത് വരെ ക്ലാസുകൾ ഓൺലൈനായി തുടരാനും നിർദ്ദേശമുണ്ട്. 40.1°C താപനില രേഖപ്പെടുത്തിയതിനാലാണ് ഈ അടിയന്തര നടപടി
Malayalam News Live:ദൂരദർശനിൽ ഇന്നലെ കണ്ടത് മോദിയുടെ നാടകം, രാജ്യം വെട്ടിമുറിച്ച് എല്ലാക്കാലവും ഭരിക്കാമെന്ന ദുഷ്ടലാക്ക് പരാജയപ്പെട്ടതിന്‍റെ ജാള്യതയെന്നും കെസി വേണുഗോപാൽ
വനിതാ സംവരണ ബിൽ ഭേദഗതി പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി ദൂരദർശനിൽ നടത്തിയത് രാഷ്ട്രീയ നാടകമാണെന്ന് കെസി വേണുഗോപാൽ. രാജ്യം വെട്ടിമുറിച്ച് ഭരിക്കാനുള്ള മോദിയുടെ ശ്രമം പരാജയപ്പെട്ടെന്നും തമിഴ്‌നാട്ടിലെ സ്ത്രീകൾ ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിളവൻകോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അദ്ദേഹം ഈ വിമർശനം ഉന്നയിച്ചത്
Malayalam News Live:ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ടുപേർ മരിച്ചു, അപകടത്തിൽ പെട്ടത് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനം
നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ ചടങ്ങുകൾക്കു ശേഷം സമീപത്തുള്ള വ്യൂ പോയിന്റിൽപോയി തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്.
Malayalam News Live:നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കൊട്ടിയത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
യുവാക്കൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്ടിയത്ത് പട്ടരുമുക്കിനും ഉമയനല്ലൂരിനും ഇടയിൽ ആയിരുന്നു അപകടം
Malayalam News Live:ബിജെപിക്ക് മറുപടിയുമായി എംകെ സ്റ്റാലിൻ; 'ഞാൻ ചെന്നൈയിലും രാഹുൽ തെക്കൻ തമിഴ്നാട്ടിലും പ്രചാരണം നടത്തും'
താനും രാഹുലും ഒരേ ലക്ഷ്യത്തോടെ രണ്ട് ദിശയിൽ സഞ്ചരിച്ചുവെന്നും സഖ്യത്തിന്റെ ജയത്തിനായി വിവിധ സ്ഥലങ്ങളിൽ പോയെന്നും സ്റ്റാലിൻ. ഇന്നലെ രാഹുൽ തന്നെ കുറിച്ച് പറഞ്ഞത് വലിയ കാര്യമാണെന്നും ബിജെപിക്ക് മറുപടിയായി സ്റ്റാലിൻ പറഞ്ഞു
Malayalam News Live:കൊടും ചൂടിന് വിട, കൊച്ചിയിൽ ആർത്തലച്ച് വേനൽമഴ എത്തി, ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി, വൈദ്യുതി തടസ്സപ്പെട്ടു
കൊച്ചിക്ക് ആശ്വാസമായി ശക്തമായ വേനൽ മഴയെത്തി. ആലുവയിലടക്കം പലയിടത്തും മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതവും വൈദ്യുതിയും തടസ്സപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ഏപ്രിൽ 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി
Malayalam News Live:വെള്ളം ചോദിച്ച് വീട്ടിലെത്തി, വയോധികയെ ആക്രമിച്ച് മാല പൊട്ടിച്ചു; യുവാവിനെ പിടികൂടി നാട്ടുകാർ
കോട്ടയം കൂട്ടിക്കലിലാണ് സംഭവം. നാരകംപുഴയിൽ ഒറ്റക്ക് താമസിക്കുന്ന എൻപതുകാരിയെയാണ് പ്രതി ആക്രമിച്ചത്. വെള്ളം ചോദിച്ച് വീട്ടിലെത്തിയ ഇയാൾ വയോധികയെ ആക്രമിക്കുകയായിരുന്നു.
Malayalam News Live:കോട്ടയം പാലായിൽ വനിത ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ഡോക്ടർ താമസിച്ച കെഴുവംകുളത്തെ ഹോസ്റ്റലിൽ ആണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറി അകത്തു നിന്ന് അടച്ച നിലയിൽ ആയിരുന്നു. ആത്മഹത്യ എന്നാണ് പൊലീസ് നിഗമനം.
Malayalam News Live:വിരുദുനഗറിലെ പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം, 18 മരണം, നിരവധി പേർക്ക് പരിക്കെന്നും റിപ്പോർട്ട്
തമിഴ്‌നാട്ടിലെ വിരുദുനഗറിലുള്ള പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം ഉണ്ടായി. അപകടത്തിൽ 18 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ നാല് മുറികൾ പൂർണമായും തകർന്നു, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്
Malayalam News Live:നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം
കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന രവീന്ദ്രൻ കല്ലുവാതുക്കൽ, പാരിപ്പള്ളി ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കാറുള്ള ആളാണെന്ന് നാട്ടുകാർ പറയുന്നു. രാത്രി ഒഴിഞ്ഞ കെട്ടിടങ്ങളിൽ കിടന്നുറങ്ങുന്നതാണ് പതിവ്.
Malayalam News Live:വേദാന്ത പവർ പ്ലാന്റ് പൊട്ടിത്തെറി; മരണസംഖ്യ ഉയരുന്നു, 12 പേർ ചികിത്സയിലെന്ന് റിപ്പോർട്ട്
ചികിത്സയിലുണ്ടായിരുന്ന ഒരു തൊഴിലാളികൂടെ ഇന്ന് മരിച്ചതോടെയാണ് മരണ സംഖ്യ ഉയർന്നത്. 12 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. ഈ മാസം പതിനാലാം തിയതി ഉച്ചയ്ക്കാണ് പ്ലാൻ്റിൽ പൊട്ടിത്തെറിയുണ്ടായത്.
Malayalam News Live:നയതന്ത്രതലത്തിൽ ഇന്ത്യയുടെ നിർണ്ണായക നീക്കം, മുൻ കേന്ദ്രമന്ത്രി ദിനേശ് ത്രിവേദിയെ ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിച്ചു
മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേശ് ത്രിവേദിയെ ബംഗ്ലാദേശിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിച്ചു. അയൽരാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നയതന്ത്ര നീക്കമായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്. നിലവിലെ ഹൈക്കമ്മീഷണർ പ്രണയ് വർമ്മയ്ക്ക് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്
Malayalam News Live:നിതിൻ രാജിന്റെ മരണം; പരോക്ഷ കുറ്റസമ്മതം നടത്തി ഡെന്റൽ കോളേജ്, 'ലോൺ ആപ്പ് ഭീഷണി ചോദ്യം ചെയ്തതാണ് ആത്മഹത്യയ്ക്ക് കാരണം'
ലോൺ ആപ്പ് ഭീഷണി ചോദ്യം ചെയ്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും അധ്യാപിക പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ നിതിൻ പുറത്തേക്കിറങ്ങി പിന്നാലെ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തുവെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.
Malayalam News Live:പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയെന്ന് എംഎ ബേബി; 'മോദി നടത്തിയത് രാഷ്‌ട്രീയ പ്രചരണം'
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സിപിഎം പരാതി നൽകിയെന്ന് ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. പ്രധാനമന്ത്രി ദൂരദർശൻ ഉൾപ്പടെയുള്ള ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയത് രാഷ്‌ട്രീയ പ്രചരണമാണെന്നും എംഎ ബേബി
Malayalam News Live:സ്നേഹത്തിന്റെ സാർവത്രിക ഭാഷയിലൂടെ ഇനി കേരളത്തിന്റെ കഥ കേൾക്കാം; മുസിരിസ് കേരള ഫെസ്റ്റിവലിന് നാളെ ദില്ലിയിൽ കൊടിയേറ്റം
ഒമ്പതാമത് മുസിരിസ് കേരള ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ഈ ത്രിദിന സാംസ്കാരിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച്ച വൈകുന്നേരം സർവ്വകലാശാലാ വൈസ് ചാൻസിലർ നിർവഹിക്കും.
Malayalam News Live:മരണത്തിൽ ദുരൂഹത; വയോധികന്‍റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ കോടതി ഉത്തരവ്
വയോധികന്‍റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ കോടതി ഉത്തരവ്. പുലിയൂർ സ്വദേശി യേശുദാസിന്‍റെ മൃതദേഹമാണ് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ കോടതി ഉത്തരവിട്ടത്.
Malayalam News Live:കെസിയും, വിഡിയും ചെന്നിത്തലയും തനിക്ക് ഒരുപോലെ വേണ്ടപ്പെട്ടവരാണെന്ന് പിവി അൻവർ; 'സിപിഎമ്മിൽ നിന്ന് വിട്ടു എല്ലാ നേതാക്കളുമായും ചർച്ച നടത്തും'
പിണറായിയുടെ നേതൃത്വത്തിൽ ഇവർക്കെതിരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവരുടെ കൂട്ടായ്മ ഉണ്ടാക്കാൻ ശ്രമിക്കും. അതിന്റെ രൂപം യുഡിഎഫ് നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കും.