09:21 AM (IST) Mar 21

Malayalam News Live: പിണറായി വിജയൻ തമിഴ്‌നാട്ടിൽ മത്സരിച്ചാൽ കേരളം രക്ഷപ്പെടും: കെഎം ഷാജി

താനൂരില്‍ പത്തുവര്‍ഷത്തില്‍ കൂടുതല്‍ ജനങ്ങളെ വെറുപ്പിക്കാന്‍ കഴിയില്ലെന്ന് മനസിലായതു കൊണ്ടാണ് മന്ത്രി വി.അബ്‌ദുറഹ്മാന്‍ തിരൂരിലേക്ക് മാറിയതെന്ന് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എം.ഷാജി. അബ്‌ദുറഹ്മാന്‍ മണ്ഡലം മാറിയത് പോലെ, പിണറായി വിജയന്‍ തമിഴ്നാട്ടിലേക്കോ കര്‍ണാടകയിലേക്കോ മാറിയാല്‍ കേരളം രക്ഷപ്പെടുമെന്നും കെ എം ഷാജി പരിഹസിച്ചു.

Read Full Story
09:15 AM (IST) Mar 21

Malayalam News Live: നാമനിർദേശ പത്രിക നൽകാൻ 2 ദിവസം മാത്രം ബാക്കി

നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, രമേശ് ചെന്നിത്തല, രാജീവ് ചന്ദ്രശേഖർ തുടങ്ങി പ്രമുഖ സ്ഥാനാർത്ഥികൾ ഇന്ന് പത്രിക നൽകും. മങ്കടയിൽ വിമത സ്ഥാനാർത്ഥിയായ കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ സിപിഎം ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും.

Read Full Story
09:15 AM (IST) Mar 21

Malayalam News Live: ജി സുധാകരനെതിരെ വിമർശനവുമായി സജി ചെറിയാൻ

കെ സുധാകരന്റെ രാഷ്ട്രീയ ധർമ്മികത ജി സുധാകരനില്ലെന്ന് സജി ചെറിയന്‍. ജി സുധാകരൻ പാർട്ടിയുടെ ചങ്കിൽ കുത്തി. കെ സുധാകരന് സീറ്റ് കിട്ടിയില്ല, പക്ഷെ അദ്ദേഹം പാർട്ടിയെ ചതിച്ചില്ല. ജി സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും സജി ചെറിയന്‍ കുറ്റപ്പെടുത്തി.

Read Full Story
09:14 AM (IST) Mar 21

Malayalam News Live: മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി ജി സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിളിച്ചിട്ടില്ലെന്ന് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാ‍ര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ ജി സുധാകരൻ. സിഎം എന്ന പേരിലാണ് പിണറായി വിജയൻ്റെ പേര് സേവ് ചെയ്തിരിക്കുന്നത്. ആ നമ്പറിൽ നിന്ന് കാൾ വന്നിട്ടില്ലെന്നാണ് ജി സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.

Read Full Story