മലമ്പുഴയിൽ കോൺഗ്രസ്- ബിജെപി ഡീൽ ഉണ്ടെന്ന സിപിഎം ആരോപണം ചിരിച്ചു തള്ളുന്നുവെന്ന് എ. സുരേഷ് പറഞ്ഞു.
- Home
- News
- Kerala News
- Malayalam News Live: സിപിഎം വിട്ടവർക്ക് ടി.പി. ചന്ദ്രശേഖരന്‍റെ ഗതിവന്നാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി എ. സുരേഷ്
Malayalam News Live: സിപിഎം വിട്ടവർക്ക് ടി.പി. ചന്ദ്രശേഖരന്‍റെ ഗതിവന്നാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി എ. സുരേഷ്

നാമനിർദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്. 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകിയത്. വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ തീവ്ര ശ്രമവുമായി പാർട്ടികളും സ്ഥാനാർത്ഥികളും രംഗത്ത്
Malayalam News Live: സിപിഎം വിട്ടവർക്ക് ടി.പി. ചന്ദ്രശേഖരന്‍റെ ഗതിവന്നാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി എ. സുരേഷ്
Malayalam News Live: പ്രസംഗത്തിനിടെ സദസ്സിൽ നിന്ന് ചോദ്യം; വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രിയുടെ മറുപടി, സംഭവം കോന്നി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ
പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച ആളോട് വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കോന്നിയിൽ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടയായിരുന്നു സംഭവം.
Malayalam News Live: പാണക്കാട് സാദിഖലി തങ്ങളെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതി; അന്വേഷണം ഊർജിതമാക്കി പോലീസ്
അധിക്ഷേപ പരാമർശം പോസ്റ്റ് ചെയ്ത ഫേസ് ബുക്ക് അക്കൗണ്ടിന്‍റെ വിവരം തേടി മലപ്പുറം സൈബർ പോലീസ് മെറ്റയെ സമീപിച്ചു.
Malayalam News Live: യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി. കെ. ഗോവിന്ദന്റെ റോഡ് ഷോയിൽ പങ്കെടുത്ത് ഭാര്യ; അച്ചടക്ക നടപടിക്കൊരുങ്ങി സിപിഎം
തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദന്റെ റോഡ് ഷോയിൽ പങ്കെടുത്ത ഭാര്യ, കെ.പി. രമണിക്കെതിരെ അച്ചടക്ക നടപടി എടുക്കാൻ സിപിഎം
Malayalam News Live: പാർട്ടിയുടെ അനുനയ നീക്കങ്ങൾ പാളി; അടൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ പൊൻതാമരപിള്ള
അടൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതിയിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ മുൻ പ്രസിഡന്‍റ് പൊൻതാമരപിള്ള. പൊൻതാമരപിള്ളയെ അനുനയിപ്പിക്കാനുള്ള പാർട്ടി ശ്രമം പാളി. 75 ലക്ഷത്തിന്‍റെ ക്രമക്കേട് തന്‍റെ മേൽ കെട്ടി വക്കാനുള്ള ശ്രമമെന്ന് പൊൻതാമരപിള്ള ആരോപിച്ചു.
Malayalam News Live: നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും
നാമനിർദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്. 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകിയത്. വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ തീവ്ര ശ്രമവുമായി പാർട്ടികളും സ്ഥാനാർത്ഥികളും രംഗത്ത്