09:42 AM (IST) Mar 26

Malayalam News Live: 'തെരഞ്ഞെടുപ്പ് ഓഫീസ് പൊളിപ്പിച്ചെന്നത് കള്ളം, സിപിഎം ആരുടെയും ചുവരെഴുത്ത് മായ്ച്ചിട്ടില്ല'; ടിഐ മധുസൂദനൻ

വി കുഞ്ഞികൃഷ്ണനെതിരെ വിമർശനവുമായി പയ്യന്നൂരിലെ എൽഡിഎഫ് സ്ഥാനാർഥി ടിഐ മധുസൂദനൻ. ധാർമികതയില്ലാതെ യുഡിഎഫിനൊപ്പം വേദി പങ്കിടുകയാണെന്നും വാർത്തകളിൽ നിറയാൻ വേണ്ടി കഥകൾ ഉണ്ടാക്കുന്നുവെന്നും ടിഐ മധുസൂദനൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു

Read Full Story
09:18 AM (IST) Mar 26

Malayalam News Live: പെരമ്പൂരിൽ വിജയ്ക്കായി എൻഡിഎ ഡീൽ? സീറ്റ് നൽകിയത് സ്വാധീനമില്ലാത്ത പാർട്ടിക്ക്, ആവശ്യപ്പെടാത്ത സീറ്റ് നൽകിയെന്ന് പിഎംകെ

വിജയ് മത്സരിക്കാനിടയുള്ള പെരമ്പൂർ സീറ്റ് നൽകിയത് മണ്ഡലത്തിൽ സ്വാധീനം ഇല്ലാത്ത പിഎംകെയ്ക്ക് ആണ്. തങ്ങൾ ആവശ്യപ്പെടാത്ത സീറ്റ് എന്ന് സൂചിപ്പിച്ച് അൻപുമണി രാമദാസ് രം​ഗത്തെത്തുകയും ചെയ്തു. 

Read Full Story
08:47 AM (IST) Mar 26

Malayalam News Live: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയുടെ ആവശ്യം ഇപ്പോഴില്ലെന്ന് ശശി തരൂർ; 'ഉയർന്നുവരുന്ന വിവാദം അനാവശ്യം'

കോണ്‍ഗ്രസിലെ മഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് ശശി തരൂർ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎൽഎമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാന്റാണ് തീരുമാനം എടുക്കുക. യുഡിഎഫിന് ഡീൽ ജനവുമായിട്ടാണെന്നും നേമത്ത് ശബരിനാഥൻ സിക്സർ അടിക്കുമെന്നും തരൂർ

Read Full Story
08:33 AM (IST) Mar 26

Malayalam News Live: ശബരിമല കൊടിമര പുനർനിർമ്മാണം; കേസെടുക്കാൻ തെളിവുകളില്ലെന്ന് വിജിലൻസ്

ശബരിമല കൊടിമര പുനർനിർമ്മാണത്തിലെ ക്രമക്കേടില്‍ കേസെടുക്കാൻ തെളിവുകളില്ലെന്ന് വിജിലൻസ്. ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് ഹൈക്കോടതിയ്ക്ക് കൈമാറും. 412 ഗ്രാം സ്വർണമാണ് കൊടിമര നിർമ്മാണത്തിനായി സംഭാവന ലഭിച്ചത്. സംഭാവന സ്വർണത്തിന് ദേവസ്വം രസീറ്റും നൽകിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Full Story
08:32 AM (IST) Mar 26

Malayalam News Live: സുധീർ കരമനയുടെ പ്രചരണത്തിന് ആൻ്റണി രാജു ഇറങ്ങും

തിരുവനന്തപുരം സെൻട്രലിൽ എൽഡിഎഫ് സ്ഥാനാർഥി സുധീർ കരമനയുടെ പ്രചരണത്തിന് ആൻ്റണി രാജു ഇറങ്ങും. ഇന്ന് രാവിലെ നടക്കുന്ന വഞ്ചിയൂർ മേഖലാ കൺവെൻഷൻ ആൻ്റണി രാജു ഉദ്ഘാടനം ചെയ്യും. ഇടതുമുന്നണി സീറ്റ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരണത്തിന് എത്തിയിരുന്നില്ല.

Read Full Story
08:31 AM (IST) Mar 26

Malayalam News Live: ശബരിമല സ്വർണക്കൊള്ള: അന്തിമ കുറ്റപത്രം തെരഞ്ഞെടുപ്പിന് ശേഷം

ശബരിമല സ്വർണക്കൊള്ള കേസിലെ അന്തിമ കുറ്റപത്രം സമർപ്പിക്കൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമെന്ന് എസ്ഐടി. ശാസ്ത്രീയ പരിശോധന ഫലം അടക്കമുള്ള നിർണായക തെളിവുകൾ ഇതുവരെ ലഭിച്ചില്ലെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ വിശദീകരണം.

Read Full Story
08:30 AM (IST) Mar 26

Malayalam News Live: യു പ്രതിഭക്കെതിരായ വിവാദ പരാമർശം; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ

കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭക്കെതിരായ ലീഗ് നേതാവിന്റെ വിവാദ പരാമർശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മുൻപ് നടപടി എടുത്ത് അറിയിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം. ആലപ്പുഴ കളക്ടർക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയത്.

Read Full Story
08:30 AM (IST) Mar 26

Malayalam News Live: നടന്‍ ഇ എ രാജേന്ദ്രൻ അന്തരിച്ചു

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം.

Read Full Story
08:29 AM (IST) Mar 26

Malayalam News Live: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം ഇന്നറിയാം

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം ഇന്നറിയാം. ഇന്നാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിനം. വൈകീട്ട് മൂന്ന് മണിവരെ നാമനിർദേശ പത്രിക പിൻവലിക്കാം. അപരന്മാർ ഉണ്ടാക്കുന്ന ഭീഷണിയുടെ ആശങ്കയിലാണ് പല പ്രമുഖര്‍ സ്ഥാനാർത്ഥികളും.

Read Full Story