എൽഡിഎഫും- ബിജെപിയും ഡീൽ എന്ന ആരോപണത്തിൽ കാര്യമില്ല. ഒത്തൊരുമയോടെയുള്ള പ്രവർത്തനമാണ് ആവശ്യം.
തിരുവനന്തപുരം: തൊടുപുഴ യുഡിഎഫ് സ്ഥാനാർഥി അപു ജോൺ ജോസഫ് നാമനിർദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ് ടീമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സ്ഥാനാർത്ഥി പറഞ്ഞു. 140 മണ്ഡലങ്ങളിലും യുഡിഎഫ് മികച്ച വിജയം നേടും. എൽഡിഎഫും- ബിജെപിയും ഡീൽ എന്ന ആരോപണത്തിൽ കാര്യമില്ല. ഒത്തൊരുമയോടെയുള്ള പ്രവർത്തനമാണ് ആവശ്യം. അതേസമയം പിതാവ് പി ജെ ജോസഫ് അപുവിന് ആശംസകൾ നേർന്നു. ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


