11:59 PM (IST) May 07

Malayalam News Live:അവയവദാനത്തിന് വ്യാജരേഖയുണ്ടാക്കുന്ന സ്ഥാപനങ്ങളിൽ റെയ്ഡ്; ദമ്പതികളടക്കം 5 പേർ കസ്റ്റഡിയിൽ, എറണാകുളം റൂറൽ പരിധിയിൽ പരിശോധന

കുന്നത്തുനാട്, അമ്പലമേട്, തടിയിട്ട പറമ്പ് പൊലീസാണ് രാവിലെ മുതൽ ഈ മേഖകളിൽ വിശദമായ പരിശോധന നടത്തുന്നത്. പ്രതികളെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കും.

Read Full Story
11:48 PM (IST) May 07

Malayalam News Live:ആൺസുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ്; 2 പ്രതികൾ പിടിയിൽ

മദ്യപിച്ചെത്തിയ സംഘം പൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി ബഹളം വെച്ച് പ്രതികളുടെ കൈയ്യിൽ കടിച്ചു.

Read Full Story
11:39 PM (IST) May 07

Malayalam News Live:യോ​ഗേഷിനെ കാണാതായിട്ട് ഇന്നേക്ക് 5 ദിവസം; നീറ്റ് പരീക്ഷയുടെ തലേന്ന് വീട് വിട്ടിറങ്ങി, കണ്ണീരോടെ കുടുംബം

എന്നാൽ നാലഞ്ച് ദിവസം മുമ്പ് യോ​ഗേഷിന് കടുത്ത പനിയുണ്ടാകുകയും ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. ആ സമയത്ത് പരീക്ഷക്ക് തയ്യാറെടുക്കാൻ സാധിച്ചിരുന്നില്ല.

Read Full Story
10:46 PM (IST) May 07

Malayalam News Live:അമിതശബ്ദത്തോടെ തീയും പുകയും പുറത്തേക്ക് വരുന്ന കാർ; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ന‌പടി, ഉടമക്കെതിരെ കേസെടുത്ത് പൊലീസ്

നിയമ വിരുദ്ധമായി മോഡിഫൈ ചെയ്ത് എക്സ്റ്റോസ്റ്റ്, സൈലൻസർ ഘടിപ്പിച്ചാണ് അമിത ശബ്ദവും പുകയും തീയും കാറിൽ നിന്നും പുറത്തേക്ക് വന്നത്.

Read Full Story
10:00 PM (IST) May 07

Malayalam News Live:ഘടകകക്ഷികളല്ല, എംഎൽഎമാരുടെ അഭിപ്രായമാണ് പ്രധാനം, നിലപാട് വ്യക്തമാക്കി നിരീക്ഷകർ; മനസറിഞ്ഞ് മടക്കം, 'കസേരകളി' ഇനി ദില്ലിയിൽ, നേതാക്കളെ വിളിപ്പിക്കും

കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നിർണ്ണായക ചർച്ചകൾ ദില്ലിയിലേക്ക്. എഐസിസി നിരീക്ഷകർ എംഎൽഎമാരുമായും ഘടകകക്ഷികളുമായും ചർച്ച പൂർത്തിയാക്കി മടങ്ങിയപ്പോൾ, എംഎൽഎമാരുടെ പിന്തുണയിൽ കെ സി പക്ഷവും ഘടകകക്ഷികളുടെ പിന്തുണയിൽ വി ഡി പക്ഷവും പ്രതീക്ഷ വയ്ക്കുന്നു

Read Full Story
09:34 PM (IST) May 07

Malayalam News Live:അതി നിർണായക ദിനം, തമിഴകത്ത് 3 സാധ്യത, വിജയ് യെ വെട്ടി ഇപിഎസ് മുഖ്യമന്ത്രിയാകുമോ? രാഷ്ട്രപതി ഭരണത്തിനും സാധ്യത, എല്ലാം നാളെ അറിയാം

തമിഴകത്ത് അടുത്ത മുഖ്യമന്ത്രി ആരാകുമെന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഭൂരിപക്ഷം തെളിയിക്കാൻ വിജയ് പാടുപെടുമ്പോൾ, ഡിഎംകെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ഇപിഎസും ശ്രമിക്കുന്നു. ഇടതുപാർട്ടികളുടെ നിലപാട് നിർണായകമാകുന്ന സാഹചര്യത്തിൽ രാഷ്ട്രപതി ഭരണത്തിനും സാധ്യതയുണ്ട്

Read Full Story
09:28 PM (IST) May 07

Malayalam News Live:നീക്കം ശക്തമാക്കി എടപ്പാടി പളനിസാമി; പുതുച്ചേരി റിസോർട്ടിലെത്തി എംഎൽഎമാരെ കണ്ടു, നാളെ ഗവർണറെ കാണാൻ ശ്രമിക്കും

നാളെ ഗവർണറെ കാണാൻ ശ്രമിക്കും. ടിവികെ - കോൺഗ്രസ്സ് സർക്കാർ വരരുത് എന്നും ഇപിഎസ് പറഞ്ഞു.

Read Full Story
08:01 PM (IST) May 07

Malayalam News Live:രാജിവയ്ക്കാതെ മമത, ബംഗാൾ സർക്കാരിനെ പിരിച്ചുവിട്ട് ഗവർണർ; നിയമസഭയുടെ കാലാവധി കഴിഞ്ഞതിനാലുള്ള നടപടിയെന്ന് ലോക്ഭവൻ

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാജിവയ്ക്കാൻ വിസമ്മതിച്ച മമത ബാനർജി സർക്കാരിനെ ഗവർണർ പിരിച്ചുവിട്ടു. നിയമസഭയുടെ കാലാവധി കഴിഞ്ഞതിനാലാണ് നടപടിയെന്ന് ഗവർണർ വിശദീകരിക്കുമ്പോൾ, സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ബിജെപി പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള യോഗം ചേരുകയാണ്

Read Full Story
07:57 PM (IST) May 07

Malayalam News Live:'വിജയ് മുഖ്യമന്ത്രി ആകണം, തമിഴ്നാട്ടിലെ ജനങ്ങൾ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തു'; വിജയ്‍യെ പിന്തുണച്ച് ഖുശ്ബു

മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ടിവികെ നേതാക്കൾ ഇടതുപാർട്ടികളുടെ ഓഫീസിൽ എത്തി. അതേസമയം ഉടൻ മറ്റൊരു തെരഞ്ഞെടുപ്പിൽ താത്പര്യമില്ലെന്ന് എം കെ സ്റ്റാലിൻ വ്യക്തമാക്കി.

Read Full Story
07:29 PM (IST) May 07

Malayalam News Live:നിർണായക നീക്കം? കളത്തിലിറങ്ങി രജനികാന്തും എടപ്പാടിയും, രജനിയുടെ വീട്ടിൽ ഡിഎംകെ നേതാവ്; ഗവർണറെ കാണാൻ എടപ്പാടിയുടെ നീക്കം, 'സ്റ്റാലിൻ്റെ തോൽവിയിൽ നിരാശ'

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം പ്രതിസന്ധിയിലായതോടെ രജനികാന്തും എടപ്പാടി പളനിസ്വാമിയും നിർണായക നീക്കങ്ങൾ നടത്തുന്നു. ഡിഎംകെ നേതാവ് രജനികാന്തിനെ സന്ദർശിച്ചപ്പോൾ, എടപ്പാടി ഗവർണറെ കാണാൻ ഒരുങ്ങുകയാണ്. സ്റ്റാലിന്റെ തോൽവിയിൽ ഇപിഎസ് നിരാശനാണെന്ന റിപ്പോർട്ടുകൾക്കിടയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കുള്ള ചർച്ചകൾ സജീവമാണ്

Read Full Story
07:04 PM (IST) May 07

Malayalam News Live:ചൂടിന് ശമനമായി വേനൽമഴയെത്തുന്നു! 7 തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

Read Full Story
06:38 PM (IST) May 07

Malayalam News Live:കെസിക്ക് വൻ തിരിച്ചടി, ഹൈക്കമാൻഡിനുള്ള സന്ദേശം പരസ്യമാക്കി ജോസഫ് ഗ്രൂപ്പ്; 'സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രിയാകണം, കേരളത്തിലെ ജനവികാരം മാനിക്കണം'

യുഡിഎഫ് മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾക്കിടെ, സിറ്റിംഗ് എംഎൽഎ തന്നെ മുഖ്യമന്ത്രിയാകണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഹൈക്കമാൻഡിനെ അറിയിച്ചു. കേരളത്തിലെ പൊതുവികാരം മാനിക്കണമെന്നും ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ഈ നിലപാട് മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിടുന്ന കെ സി വേണുഗോപാലിന് വലിയ തിരിച്ചടിയാണ്

Read Full Story
05:59 PM (IST) May 07

Malayalam News Live:ലൈം​ഗികാതിക്രമ പരാതി - ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി എറണാകുളം ജില്ല കോടതി, കോഴിക്കോട് കോടതിയെ സമീപിക്കാൻ നിർദേശം

2024 മുതല്‍ ഷിയാസ് കരീം ലൈംഗിക ചൂഷണം നടത്തുന്നുവെന്നും നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നും പരാതിയിലുണ്ട്.

Read Full Story
05:26 PM (IST) May 07

Malayalam News Live:ഹൈക്കമാൻഡിനെ ഗൺപോയിൻ്റിൽ നിർത്തി കാര്യം സാധിക്കാമെന്ന് കരുതുന്ന സൈബർ ഗുണ്ടകൾക്ക് കൊത്തിപ്പറിക്കാനുള്ളതല്ല കെസി; നേതൃത്വം പ്രതികരിക്കണം - ബിനു ചുള്ളിയിൽ

കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിൽ. പി ആർ ഏജൻസികൾ നടത്തുന്ന ആസൂത്രിത ആക്രമണമാണിതെന്നും, ഹൈക്കമാൻഡിനെ ഗൺപോയിൻ്റിൽ നിർത്തി കാര്യം നേടാമെന്ന് കരുതുന്നവർക്ക് കൊത്തിപ്പറിക്കാനുള്ളതല്ല കെസിയെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പാർട്ടി നേതൃത്വം പ്രതികരിക്കണമെന്നും ബിനു ചുള്ളിയിൽ ആവശ്യപ്പെട്ടു.

Read Full Story
05:13 PM (IST) May 07

Malayalam News Live:മുഖ്യമന്ത്രി സ്ഥാനം സതീശന് തന്നെ നൽകണമെന്ന് ആവശ്യം; നെട്ടൂരിൽ ഫ്ലെക്സുമായി വി ഡി സതീശൻ അനുകൂല പ്രകടനം

കൊച്ചി നെ‌ട്ടൂരിലാണ് വിഡി സതീശൻ മുഖ്യമന്ത്രിയാകണം എന്നാവശ്യമുന്നയിച്ച് മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ തെരുവിലിറങ്ങിയിരിക്കുന്നത്.

Read Full Story
04:56 PM (IST) May 07

Malayalam News Live:'എല്ലാവർക്കും മന്ത്രി', തുറുപ്പ് ചീട്ടിറക്കി വിജയ്! സിപിഎം, സിപിഐ, ലീഗ്, വിസികെ, കോൺഗ്രസ് ഓഫീസുകളിലെത്തി ടിവികെ നേതാക്കൾ; 'പിന്തുണ കത്ത് വേണം'

തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷമില്ലാത്തതിനാൽ വിജയിന്റെ തമിഴക വെട്രി കഴകം പുതിയ രാഷ്ട്രീയ നീക്കത്തിൽ. സിപിഎം, സിപിഐ, ലീഗ് തുടങ്ങിയ പാർട്ടികൾക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പിന്തുണ ഉറപ്പാക്കാനാണ് വിജയിന്റെ ശ്രമം. ഗവർണർക്ക് നൽകാനായി ഔദ്യോഗിക പിന്തുണക്കത്ത് തേടി ടിവികെ നേതാക്കൾ വിവിധ പാർട്ടി ഓഫീസുകളിലെത്തി

Read Full Story
03:45 PM (IST) May 07

Malayalam News Live:എംഎൽഎമാരുടെ കണക്കിൽ വമ്പൻ ട്വിസ്റ്റ്? കെസിയുടെ 40+ തെറ്റെന്ന് എതിർ ചേരികൾ; 35 പേർ ഒപ്പമെന്ന് വിഡി പക്ഷം, 23 ഉറപ്പിച്ച് ആർസി പക്ഷം

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾ പുരോഗമിക്കവേ, എംഎൽഎമാരുടെ പിന്തുണയെച്ചൊല്ലി തർക്കം രൂക്ഷമാകുന്നു. 40 ൽ അധികം പേരുടെ പിന്തുണയുണ്ടെന്ന കെസി പക്ഷത്തിന്‍റെ വാദം തെറ്റാണെന്നും, തങ്ങൾക്കാണ് ഭൂരിപക്ഷമെന്നും വിഡി-ആർസി പക്ഷങ്ങൾ അവകാശപ്പെട്ടു. എഐസിസി നിരീക്ഷകർ എംഎൽഎമാരെ ഒറ്റയ്ക്ക് കണ്ടതോടെയാണ് കണക്കുകളിൽ മാറ്റം വന്നെന്നാണ് വാദം

Read Full Story
03:36 PM (IST) May 07

Malayalam News Live:ഉത്തർപ്രദേശിലെ ഹാമിർപൂരിൽ യമുന നദിയിൽ ബോട്ട് മുങ്ങി; മൂന്ന് പേർ മരിച്ചു, കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു

കാണാതായ 3 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹമാണ് കണ്ടത്തിയത്. മൂന്ന് കുട്ടികളെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവർക്കായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ തെരച്ചിൽ തുടരുകയാണ്.

Read Full Story
03:24 PM (IST) May 07

Malayalam News Live:എടവണ്ണപ്പാറയിൽ 18കാരൻ ആത്മഹത്യ ചെയ്ത സംഭവം; ഒരാൾ അറസ്റ്റിൽ

കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി മുനീറിനെയാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. യാസിറിനെ മുനീർ മർദ്ദിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം കുറ്റം ആരോപിച്ചതിന് പിന്നാലെ എടവണ്ണപ്പാറ വെട്ടത്തൂരിൽ വീട്ടിൽ യാസിർ ആത്മഹത്യ ചെയ്തത്.

Read Full Story
03:11 PM (IST) May 07

Malayalam News Live:നിഷേധിച്ച് സതീശൻ ചേരി, മുഖ്യമന്ത്രി ആയില്ലെങ്കിൽ മന്ത്രിയാകാൻ ഇല്ലെന്ന് പറഞ്ഞിട്ടില്ല; നിരീക്ഷകർക്ക് മുന്നിൽ അല്ല ഇക്കാര്യം പറയേണ്ടതെന്നും വിശദീകരണം

കോൺഗ്രസിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പുരോഗമിക്കവേ, മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ വി ഡി സതീശൻ മന്ത്രിയാകാനില്ലെന്ന വാർത്തകൾ സതീശൻ പക്ഷം നിഷേധിച്ചു. നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ എംഎൽഎമാരുടെ യോഗം എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി

Read Full Story