`പ്രിയദർശിനി' പദ്ധതിക്കായി 600 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. നിയമസഭയിൽ വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണം പുരോ​ഗമിക്കുകയാണ്.

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന `പ്രിയദർശിനി' പദ്ധതിക്കായി 600 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. നിയമസഭയിൽ വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണം പുരോ​ഗമിക്കുകയാണ്. ബജറ്റ് പ്രസം​ഗത്തിൻ്റെ ആരംഭത്തിൽ തന്നെ പ്രിയദർശിനി പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ പരാമർശിച്ചിരുന്നു. ആശ ഓണറേറിയം 78 കോടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാർഷിക പദ്ധതി അടങ്കൽ കുറച്ചി‌ട്ടുണ്ട്. 30,370 കോടിയായാണ് വാർഷിക പദ്ധതി അടങ്കൽ കുറച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാർ ബജറ്റിൽ കണക്കാക്കിയ കേന്ദ വിഹിതം കിട്ടില്ല. അതിനാലാണ് വാർഷിക പദ്ധതി അടങ്കൽ കുറച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റത്തിൽ കേന്ദ്രത്തെ വിമർശിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാരം ഉയർത്തിയതിയിലാണ് വിമർശനം.