പുതുശേരി മദ്യ ദുരന്തത്തിൽ മരിച്ചവരുടെ മക്കൾക്ക് 5 ലക്ഷം വീതം ധനസഹായം നൽകാനും കൊവിഡ് കാലത്ത് ടാക്സികൾക്ക് 15 വർഷത്തെ ടാക്സ് ഇളവ് നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

തിരുവനന്തപുരം: അട്ടപ്പാടിയിൽ പുതിയ താലൂക്ക് സൃഷ്ടിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ഇവിടെ ആവശ്യത്തിന് തസ്തികകളും സൃഷ്ടിക്കും. ലൈഫ് പദ്ധതിക്കായി 1500 കോടി ഹഡ്കോയിൽ നിന്നും വായ്പ എടുക്കും. ലൈഫ് ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാനും തീരുമാനമായി.

Add Asianetnews as a Preferred SourcegooglePreferred

പ്രതിഷേധങ്ങൾ ഫലം കാണുന്നോ? കരാർ നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നത് നിർത്തിവച്ച് സർക്കാർ.

പുതുശേരി മദ്യ ദുരന്തത്തിൽ മരിച്ചവരുടെ മക്കൾക്ക് 5 ലക്ഷം വീതം ധനസഹായം നൽകും. കൊവിഡ് കാലത്ത് ടാക്സികൾക്ക് 15 വർഷത്തെ ടാക്സ് ഇളവ് നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പുറമെയാണ് ഈ തീരുമാനങ്ങൾ. വിവിധ വകുപ്പുകളിൽ പരമാവധി തസ്തികകൾ സൃഷ്ടിക്കാനും സംസ്ഥാനസർക്കാർ തീരുമാനിച്ചിട്ടുണ്ട്. 35 ഹയർ സെക്കൻഡറി സ്കൂളുകളിലായി 151 തസ്തിക സൃഷ്ടിക്കും. ആരോഗ്യവകുപ്പിൽ 3000 തസ്തിക സൃഷ്ടിക്കും. പരിയാരം മെഡിക്കൽ കോളേജിൽ - 772, ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിൽ - 1200, ആയുഷ് വകുപ്പിൽ- 300, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ - 728 എന്നിങ്ങനെയാണ് ആരോഗ്യവകുപ്പിലെ തസ്തിക സൃഷ്ടിക്കൽ. മണ്ണ് സംരക്ഷണ വകുപ്പിൽ 111 തസ്തിക സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്.