വെള്ളാപ്പള്ളി നടേശൻ, പുന്നല ശ്രീകുമാർ എന്നിവരടക്കം ഈ സമിതിയുടെ തലപ്പത്ത് നേരത്തെയുണ്ടായിരുന്ന എല്ലാവരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്

തിരുവനന്തപുരം: വീണ്ടും നവോത്ഥാന സംരക്ഷണ സമിതിയുമായി സംസ്ഥാന സർക്കാർ. നവോത്ഥാന സംരക്ഷണ സമിതിയുടെ യോഗം ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്. രാവിലെ 11 മണിക്കാണ് യോഗം. സമിതിക്ക് ഭരണഘടന തയ്യാറാക്കി സ്ഥിരം സമിതിയാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.

ഒട്ടൻഛത്രം പദ്ധതി പിൻവലിക്കണം, മുഖ്യമന്ത്രി മൗനം വെടിയണം; ഇന്ന് കോൺഗ്രസിന്‍റെ പ്രാദേശിക ഹർത്താൽ

ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെയാണ് നേരത്തെ നവോത്ഥാന സംരക്ഷണ സമിതി ഉണ്ടാക്കിയത്. സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള വർഗീയ ധ്രുവീകരണം തടയാനാണ് നവോത്ഥാന സംരക്ഷണ സമിതി വീണ്ടും ശക്തിപ്പെടുത്തുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. വെള്ളാപ്പള്ളി നടേശൻ, പുന്നല ശ്രീകുമാർ എന്നിവരടക്കം ഈ സമിതിയുടെ തലപ്പത്ത് നേരത്തെയുണ്ടായിരുന്ന എല്ലാവരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: മന്ത്രിസഭാ യോഗത്തിൽ പരാതിയുമായി മന്ത്രി, തിരിച്ചടിച്ച് മുഖ്യമന്ത്രി

ലിംഗനീതി ഉറപ്പാക്കാനുള്ള ശ്രമങ്ങൾ അട്ടിമറിക്കാൻ നീക്കമെന്ന് മുഖ്യമന്ത്രി

ലിംഗനീതി ഉറപ്പാക്കാനുള്ള ശ്രമങ്ങൾ അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തും വർഗ്ഗീയതയുടെ ഭാഗമാക്കി ഭിന്നിപ്പിക്കാനുള്ള പ്രവണതയെ ചെറുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നവോത്ഥാന സംരക്ഷണ സമിതി വീണ്ടും സജീവമാക്കാനുള്ള നടപടികളുടെ ഭാഗമായി വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെൻഡർ യൂണിഫോമിനും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഇരുത്താനുള്ള വിദ്യാഭ്യാസ വകുപ്പ് നീക്കങ്ങൾക്കെതിരെയും എതിർപ്പുകൾ ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രി വിമർശനം. അതേ സമയം മത സംഘടനകളുടെ ശക്തമായ പ്രതിഷേധം കാരണം വിദ്യാഭ്യാസ വകുപ്പ് തന്നെ ലിംഗ നീതി ഉറപ്പാക്കനുള്ള നടപടികളിൽ പിടിവാശിയില്ലെന്നും പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. 

ലിംഗ നീതിയും ഭരണഘടനാ സംരക്ഷണവും കൂടി നവോത്ഥാന സംരക്ഷണ സമിതിയുടെ പ്രധാന പ്രചാരണ അജണ്ടയാക്കണമെന്നാണ് സമിതിയുടെ യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ശബരിമല യുവതീ പ്രവേശന വിധി വന്നതിന് പിന്നാലെയുണ്ടായ വൻ എതിർപ്പുകളെ നേരിടാനായിരുന്നു സർക്കാർ മുൻകയ്യെടുത്ത് സമിതി ഉണ്ടാക്കിയത്. വനിതാമതിലടക്കം തീർത്ത് മുന്നോട്ട് പോയ സമിതി പിന്നീട് പിളരുകയും വിവാദങ്ങളിൽ പെട്ട് നിർജ്ജീവമാവുകയും ചെയ്തു.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ആദ്യമായാണ് നവോത്ഥാന സംരക്ഷണ സമിതി യോഗം വിളിച്ചത്. നിയമാവലി അംഗീകരിച്ച് സമിതി സ്ഥിരം സംവിധാനമാക്കുകയാണ്. വർഗ്ഗീയ ശക്തികളെ നേരിടാനാണ് നീക്കമെന്നാണ് വിശദീരണം. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽകണ്ട് വിവിധ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ കൂടിയാണ് സമിതി വീണ്ടും പൊടി തട്ടിയെടുക്കുന്നത്.