Asianet News MalayalamAsianet News Malayalam

'നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നു'; പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേർന്ന് പിണറായി

പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ ആശംസിക്കുന്നതോടൊപ്പം നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്ന് പിണറായി വിജയൻ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ 'എക്സിൽ' ട്വീറ്റ് ചെയ്തു.

Kerala Chief Minister Pinarayi Vijayan greets Prime Minister Narendra Modi on his birthday vkv
Author
First Published Sep 17, 2023, 11:18 AM IST

തിരുവനന്തപുരം: എഴുപത്തിമൂന്നാം പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസ നേർന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ ആശംസിക്കുന്നതോടൊപ്പം നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്ന് പിണറായി വിജയൻ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ 'എക്സിൽ' ട്വീറ്റ് ചെയ്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേർന്നു. പിഎം നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകളെന്ന ഒറ്റവരിയാണ് രാഹുൽ   'എക്സിൽ' പങ്കുവെച്ചത്. 

പ്രധാനമന്ത്രിയുടെ 73–ാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപി രാജ്യത്തുടനീളം  വലിയ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.  രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സേവന പരിപാടികളാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ശുചീകരണം, രക്തദാനം അടക്കം ഓരോ സംസ്ഥാനങ്ങളും വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 

എഴുപത്തിമൂന്നാം ജന്‍മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നമോ ആപ്ലിക്കേഷന്‍ വഴിയും വെബ്‌സൈറ്റിലൂടെയും വീഡിയോ ആശംസകള്‍ നേരാന്‍ അവസരമൊരുക്കിയിട്ടുണ്ട്. റീല്‍സ് മാതൃകയില്‍ ഷൂട്ട് ചെയ്‌ത വീഡിയോകളാണ് നമോയില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയുക. പ്രധാനമന്ത്രിയുടെ ജന്‍മദിനത്തില്‍ ബിജെപി ആരംഭിച്ചിരിക്കുന്ന ഈ ക്യംപയിന്‍റെ പേര് 'എക്‌സ്‌പ്രസ് യുവര്‍ സേവാ ഭാവ്' എന്നാണ്. നമോ ആപ്പില്‍ ലോഗിന്‍ ചെയ്‌‌ത ശേഷം വേണം പ്രധാനമന്ത്രിക്ക് ആശംസ കൈമാറാന്‍. 

Read More : പ്രധാനമന്ത്രി 73-ന്‍റെ നിറവില്‍; 'എക്‌സ്‌പ്രസ് യുവര്‍ സേവാ ഭാവ്', നമോ ആപ്പിൽ വീഡിയോ ആശംസ അയക്കാം

Follow Us:
Download App:
  • android
  • ios