Asianet News MalayalamAsianet News Malayalam

കേരളത്തില്‍ 'ലൗ ജിഹാദെന്ന്' ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ ഇടയലേഖനം; എതിര്‍പ്പുമായി ഒരു കൂട്ടം വൈദികര്‍

എന്നാല്‍ ഇടയലേഖനത്തിനെതിരെ ഒരു കൂട്ടം വൈദികര്‍ രംഗത്ത് എത്തിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ഭൂരിഭാഗം പള്ളികളിലും ഇടയലേഖനം വായിച്ചില്ല.

Kerala Church says Love Jihad is real claims Christian women being lured into IS trap
Author
Kochi, First Published Jan 19, 2020, 9:20 AM IST

കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് സജീവമാണെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭയുടെ ഇടയലേഖനം. സിറോ മലബാര്‍ സഭയുടെ   പള്ളികളില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം വായിച്ചു. സിനഡ് തീരുമാനങ്ങള്‍ അറിയിക്കാന്‍ വായിച്ച ഇടയലേഖനത്തിന്‍റെ മൂന്നാമത്തെ കാര്യമായാണ് ലൗ ജിഹാദ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന ലൗജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നതാണെന്ന് ഇടയലേഖനം പറയുന്നു.  ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് ലൗ ജിഹാദ് കാരണമാകുന്നു എന്നാണ് ഇടയലേഖനം പറയുന്നത്. അധികൃതര്‍ ഇതില്‍  അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. ലൗജിഹാദിനെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും സഭ ബോധവല്‍കരിക്കുമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.

എന്നാല്‍ ഇടയലേഖനത്തിനെതിരെ ഒരു കൂട്ടം വൈദികര്‍ രംഗത്ത് എത്തിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ഭൂരിഭാഗം പള്ളികളിലും ഇടയലേഖനം വായിച്ചില്ല. നേരത്തെ തന്നെ ക്രിസ്ത്യൻ സമുദായത്തെ ലക്ഷ്യമിട്ട് ആസൂത്രിത ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന സിനഡ് സർക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം രംഗത്ത് എത്തിയിരുന്നു. ലവ് ജിഹാദ് സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്നും ഭേദഗതിയെ പിന്തുണച്ച് പിഒസി ഡയറക്ടറുടെ ലേഖനം ജന്മഭൂമി പത്രത്തിൽ വന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും മുഖപത്രം വിമർശിക്കുന്നു. ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍റെ  ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

Read More: സിറോ മലബാര്‍ സഭയുടെ ലൗ ജിഹാദ് ആരോപണം; പൊലീസ് മേധാവിയോട് വിശദീകരണം തേടി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

'ഒരു മതത്തെ ചെറുതാക്കുന്നതാണ് സിനഡ് സർക്കുലർ. പൗരത്വ നിയമത്തിൽ രാജ്യം നിന്ന് കത്തുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലപാടാണ് സിനഡ് സ്വീകരിച്ചത്. ലൗ ജിഹാദിന് തെളിവില്ലെന്ന് സർക്കാരും ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. പൗരത്വ നിയമ ഭേദഗതിയിൽ സഭയുടെ നിലപാട് എന്താണ് വ്യക്തമാക്കിയിട്ടില്ല. കെസിബിസി കേന്ദ്ര സർക്കാരിനെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നു. 

Read More: ലൗ ജിഹാദിനെതിരെ കര്‍ശന നടപടി വേണം; സിറോ മലബാര്‍ സഭാ സിനഡിനെ പിന്തുണച്ച് കുമ്മനം രാജശേഖരന്‍...

കഴിഞ്ഞ ദിവസം അവസാനിച്ച സിനഡാണ് കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ലൗ ജിഹാദ് നടക്കുന്നുവെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. കേരളത്തിൽ നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് കേരള പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളിൽ പകുതിയോളം പേര്‍ ക്രിസ്ത്യൻ വിശ്വാസത്തിൽ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാമെന്നുമായിരുന്നു സിനഡിന്‍റെ വിലയിരുത്തല്‍ . പൊലീസ്  കൃത്യമായ നടപടിചകളെടുക്കുന്നില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ഈ സര്‍ക്കുലറിനെതിരെയാണ് എറണാകുളം-അങ്കമാലി അതിരൂപത  രംഗത്തെത്തിയത്. 
 

Follow Us:
Download App:
  • android
  • ios