സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ തേടി സണ്ണി ജോസഫ്. ഇരുവിഭാഗങ്ങളുടെയും പരാതികൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അറിയിച്ചു.
ദില്ലി: സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിൽ ഹൈക്കമാൻഡിൻ്റെ അടിയന്തര ഇടപെടൽ തേടി വൈദ്യുതി മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. സംസ്ഥാന കോൺഗ്രസിലെ സാഹചര്യം അതീവ ഗുരുതരമെന്ന് സണ്ണി ജോസഫ് ഹൈക്കമാൻഡിനെ അറിയിച്ചു. ഇരുവിഭാഗങ്ങളുടെയും പരാതി സണ്ണി ജോസഫ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ധരിപ്പിച്ചു. രാജ്മോഹന് ഉണ്ണിത്താനെ ഇറക്കി സ്ഥിതി വഷളാക്കിയതിന് പിന്നിൽ വി ഡി സതീശനാണെന്ന കെ സി പക്ഷത്തിൻ്റെ പരാതിയും സർക്കാരിൻ്റെ ശോഭ കെടുത്താൻ മന്ത്രിസഭ യോഗത്തിലെ വിവരങ്ങൾ പുറത്താക്കിയതിന് പിന്നിൽ കെസിയെന്ന വി ഡി പക്ഷത്തിൻ്റെ പരാതിയും ഹൈക്കമാൻഡിനെ ധരിപ്പിച്ചെന്നാണ് വിവരം. കേരളത്തിലെ സാഹചര്യം സങ്കീർണ്ണമെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ഖർഗയെ ധരിപ്പിച്ചു.













