തിരുവനന്തപുരം: പുതിയ കംപ്യൂട്ടറുകൾ വാങ്ങാനുള്ള നടപടികൾ മരവിപ്പിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി നിർദ്ദേശം നൽകി. ജല അതോറിറ്റിയിൽ ഓഫീസ് ഉപയോഗത്തിനായി കംപ്യൂട്ടർ, ലാപ് ടോപ്പ് തുടങ്ങിയവ വാങ്ങാനായിരുന്നു നീക്കം.

മഹാമാരിയായ കോവിഡ് 19 നേരിടുന്നതിനുള്ള നടപടികളിൽ ശ്രദ്ധ പൂർണമായും കേന്ദ്രീകരിക്കുകയാണ് സംസ്ഥാനമിപ്പോൾ. ജല അതോറിറ്റിയും ഗൗരവതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് വാങ്ങൽ നടപടികൾ മരവിപ്പിക്കാൻ മന്ത്രി നിർദേശം നൽകിയത്.