മഹാരാഷ്ട്രയിൽ മലയാളികൾ മരിച്ചപ്പോൾ അവരുടെ ലിസ്റ്റിലായിരുന്നു വന്നത്. എന്നാൽ, മാഹി സ്വദേശിയുടെ പേര് ലിസ്റ്റിൽ ചേർക്കണമെന്ന കേന്ദ്ര നിർദ്ദേശവും പുതുച്ചേരി സർക്കാരിന്റെ കത്തും കേരളം അംഗീകരിച്ചില്ല.

കണ്ണൂർ: കൊവിഡ് ബാധിച്ച് കണ്ണൂർ മെഡിക്കൽ കോളേജിൽ മരിച്ച മയ്യഴി സ്വദേശി മെഹ്റൂഫിനെ കേരളത്തിന്റെ ലിസ്റ്റിൽ ഉൾപെടുത്തണമെന്ന കേന്ദ്ര നിർദ്ദേശം നാൽപത് ദിവസമായിട്ടും അംഗീകരിക്കാതെ സംസ്ഥാനം. കേരളത്തിൽ മരിച്ചെങ്കിലും മയ്യഴി സ്വദേശിയായതിനാൽ പുതുച്ചേരിയുടെ കണക്കിലാണ് വരേണ്ടതെന്ന് കേരളം വാദിക്കുന്നു. എന്നാൽ മഹാരാഷ്ട്രയിൽ നാല് മലയാളികൾ മരിച്ചപ്പോൾ അത് ആ സംസ്ഥാനത്തിന്റെ കണക്കിലാണ് ചേർത്തിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടുകയാണ് കേന്ദ്ര സർക്കാർ. കേരളം കൈയ്യൊഴിഞ്ഞതിൽ പ്രതിഷേധിച്ച് നിയമ നടപടിക്ക് ഒരുങ്ങുകയാണ് മെഹ്റൂഫിന്റെ കുടുംബം.

ഏപ്രിൽ പതിനൊന്നിനാണ് ചികിത്സയിലിരിക്കെ മെഹറൂഫ് മരിച്ചത്. ചെറുകല്ലായിയിലെ പൊതുപ്രവർത്തകനായിരുന്ന മെഹ്റൂഫ് മരിച്ചതിന്റെ നാൽപതാം നാളത്തെ പ്രാർത്ഥന ചടങ്ങ് കഴിഞ്ഞു. മകനും മകളുടെ ഭർത്താവും മാത്രം സ്വന്തം വാഹനത്തിൽ 70 കിലോമീറ്റർ ദൂരെയുള്ള ഖബറിടത്തിൽ എത്തിയാണ് പ്രാർത്ഥന നടത്തിയത്. ഇതുവരെ കേരളത്തിന്റെയോ പുതുച്ചേരിയുടെ കണക്കിൽ ഈ മരണം ചേർത്തിട്ടില്ല.

കേരളത്തിൽ കഴിഞ്ഞ ദിവസം വരെ 690 പേർക്ക് കൊവിഡ് ബാധിച്ചെന്ന് കേന്ദ്രത്തിലേയും കേരളത്തിലേയും വെബ്സൈറ്റുകളിൽ ഒരുപോലെയുണ്ട്. പക്ഷെ മരിച്ചവരുടെ ലിസ്റ്റിൽ മാത്രം കേന്ദ്രത്തിന്റെ കണക്കിൽ നിന്നും ഒരെണ്ണം കുറവാണ് കേരളം രേഖപ്പെടുത്തിയത്. ( ഇന്നലെ രാത്രി മരിച്ച തൃശ്ശൂർ സ്വദേശിയുടെ വിവരം അന്തിമ പട്ടികകളിൽ ഇടം പിടിച്ചിട്ടില്ല, ഇത് പതിവനുസരിച്ച് വൈകുന്നേരത്തോടെ മാത്രമേ പട്ടികയിൽ പ്രതിഫലിക്കുകയുള്ളൂ)

S. No.Name of State / UTTotal Confirmed cases* Cured/Discharged/MigratedDeaths**
1Andaman and Nicobar Islands33330
2Andhra Pradesh2647170953
3Arunachal Pradesh110
4Assam203544
5Bihar198259311
6Chandigarh2171393
7Chhattisgarh128590
8Dadar Nagar Haveli100
9Delhi116595567194
10Goa5270
11Gujarat129055488773
12Haryana103168115
13Himachal Pradesh152593
14Jammu and Kashmir144968420
15Jharkhand2901293
16Karnataka160557141
17Kerala6905104
18Ladakh44430
19Madhya Pradesh59812843270
20Maharashtra41642117261454
21Manipur2520
22Meghalaya14121
23Mizoram110
24Odisha11033937
25Puducherry20100#
26Punjab2028181939
27Rajasthan62273485151
28Tamil Nadu13967628294
29Telengana1699103545
30Tripura1731480
31Uttarakhand146541
32Uttar Pradesh55153204138
33West Bengal31971193259
Cases being reassigned to states1620
Total#118447485343583
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR

കേന്ദ്ര ആരോഗ്യമന്ത്രാലയം ദിവസവും രാവിലെ എട്ട് മണിക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന പട്ടികയിൽ കേരളത്തിൽ നാല് മരണം എന്ന് തന്നെ രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ആകെ രോഗികളുടെ എണ്ണം കേരളം നൽകുന്നത് പോലെ തന്നെയാണ് കേന്ദ്രം പ്രസിദ്ധീകരിക്കുന്നത്. മാഹി സ്വദേശിയെ കൂടി കണക്കാകുകയാണെങ്കിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും ഒന്ന് കൂടുതൽ വേണ്ടതാണ്.

പുതുച്ചേരി സ്വദേശി ആയത് കൊണ്ട് അവരുടെ ലിസ്റ്റിൽ ഉൾപെടുത്തണമെന്ന് കേരളം വാദിക്കുന്നു. രോഗം സ്ഥിരീകരിച്ചതും മരിച്ചതും എവിടെയാണോ അവിടത്തെ ലിസ്റ്റിലാണ് ഉൾപെടുത്തേണ്ടത് എന്ന കേന്ദ്ര നിർദ്ദേശ പ്രകാരം കേരളം പേര് ചേർക്കണമെന്ന് പുതുച്ചേരി സർക്കാരും പറയുന്നു.