Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനം അതിരുകടക്കുന്നു; തടയാന്‍ ജില്ല തിരിച്ച് പ്രത്യേക പദ്ധതികളുമായി സര്‍ക്കാര്‍

കോഴിക്കോട് 1072 പുതിയ രോഗികൾ. 1013 സമ്പർക്കം. ചികിത്സയും നിരീക്ഷണവും ഏകോപിപ്പിക്കാൻ ജില്ലയിൽ കൊവിഡ് ജാഗ്രത ഐഡി നിർബന്ധമാക്കി. ടെലി കൺസൾട്ടേഷനും സൗകര്യമുണ്ട്. 

Kerala designs micro plan for districts with high Covid19 infection rate
Author
Thiruvananthapuram, First Published Oct 1, 2020, 6:55 PM IST

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ച് അവയെ നേരിടാന്‍ സര്‍ക്കാര്‍ തീരുമാനം. കോഴിക്കോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ പ്രത്യേക ചലഞ്ചുകളും പരിപാടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും സര്‍ക്കാറും പൊതു ജനങ്ങളും സഹകരിച്ച് നടത്തും. ഇതിന്‍റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അവതരിപ്പിച്ചു.

കോഴിക്കോട് 1072 പുതിയ രോഗികൾ. 1013 സമ്പർക്കം. ചികിത്സയും നിരീക്ഷണവും ഏകോപിപ്പിക്കാൻ ജില്ലയിൽ കൊവിഡ് ജാഗ്രത ഐഡി നിർബന്ധമാക്കി. ടെലി കൺസൾട്ടേഷനും സൗകര്യമുണ്ട്. നിരീക്ഷണത്തിലുള്ളവർക്ക് ലക്ഷണം കണ്ടാൽ ഇവരെ ആശുപത്രിയിലേക്ക് റഫർ ചെയ്യാം. പോസിറ്റീവ് രോഗികൾ ജാഗ്രത ഐഡി വാങ്ങണം. 

കൊവിഡ് ആശുപത്രി ചികിത്സയ്ക്കും കാരുണ്യ സഹായത്തിനും ഐഡി നിർബന്ധം.മലപ്പുറത്ത് 968, എറണാകുളത്ത് 934 പേർക്കും രോഗം ബാധിച്ചു. തിരുവനന്തപുരത്ത് 856. തലസ്ഥാന ജില്ലയിൽ പ്രോട്ടോക്കോൾ അനുസരിക്കാത്ത സാഹചര്യമുണ്ട്. 40 വയസിന് താഴെയുള്ളവരാണ് രോഗികളാവുന്നതിൽ ഏറെയും. ആശുപത്രിയിലെത്തുന്ന ഗർഭിണികൾ കടകളിൽ കയറുന്നു, ഷോപ്പിങ് നടത്തുന്നു. രോഗവ്യാപനം വർധിക്കാൻ ഇത് കാരണമാകുന്നു. 

കോഴിക്കോട് മരിക്കുന്നവരിൽ ഏറെയും 60 ലേറെ പ്രായമുള്ളവരാണ്. മറ്റ് കുടുംബാംഗങ്ങൾ അതീവ ശ്രദ്ധ പുലർത്തണം.കൊല്ലത്ത് ഗൃഹചികിത്സയിലായിരുന്ന വയോധിക രോഗമുക്തയായി. 90 വയസുള്ള ഉമ്മന്നൂർ സ്വദേശിയാണ് രോഗമുക്തി നേടിയത്. ആലപ്പുഴയിൽ ഇന്ന് മുതൽ 31 വരെ കരുതാം ആലപ്പുഴയെ എന്ന ടാഗ് ലൈനിൽ കൊവിഡ് പ്രതിരോധ ക്യാംപെയ്ൻ നടത്തും. 3.30 ലക്ഷം വയോധികർ ജില്ലയിലുണ്ട്. ഇവരുടെ സംരക്ഷണം പ്രധാന ലക്ഷ്യം. 

എറണാകുളത്ത് താലൂക്കടിസ്ഥാനത്തിൽ കൊറോൺ ഫ്ലൈയിങ് സ്ക്വാഡ് രൂപീകരിക്കും. മലപ്പുറത്ത് രണ്ടാമത്തെ കൊവിഡ് ആശുപത്രിയായി പെരിന്തൽമണ്ണ ജില്ല ആശുപത്രിയെ മാറ്റി.കണ്ണൂരില്‍ നോ മാസ്ക് നോ എന്‍ട്രി ചലഞ്ചും, സീറോ കോണ്‍ടാക്റ്റ് ചലഞ്ചും സംഘടിപ്പിക്കുന്നു. കാസർകോട് ടാറ്റ നിർമ്മിച്ച ആശുപത്രിയിൽ 191 തസ്തിക ജീവനക്കാരെ അടിയന്തിരമായി നിയമിക്കും. 

Follow Us:
Download App:
  • android
  • ios