പുഞ്ചകൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ് 1.47ലക്ഷം ടൺ നെല്ലാണ് സപ്ളൈകോ സംഭരിച്ചത്. എന്നാൽ കർഷകർക്ക് നൽകേണ്ട വിലയിൽ ഭൂരിഭാഗവും കുടിശികയാണ്

ആലപ്പുഴ: സംഭരണം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നെല്ലിന്‍റെ വില കിട്ടാതെ കർഷകർ പ്രതിസന്ധിയിൽ. 275 കോടി രൂപ കുടിശികയാണ്. കൃഷി മന്ത്രിയുടെ സ്വന്തം ജില്ലയായ ആലപ്പുഴയിലെ കുട്ടനാട് താലൂക്കിൽ മാത്രം 198 കോടി കുടിശികയുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രണ്ടാംവിള കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് നെൽകർഷകർ.

പുഞ്ചകൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ് 1.47ലക്ഷം ടൺ നെല്ലാണ് സപ്ളൈകോ സംഭരിച്ചത്. എന്നാൽ കർഷകർക്ക് നൽകേണ്ട വിലയിൽ ഭൂരിഭാഗവും കുടിശികയാണ്. 128 കോടി രൂപ മാത്രമാണ് ഇതുവരെ ആലപ്പുഴ ജില്ലയിൽ വിതരണം ചെയ്തത്. ബാക്കി 275 കോടി കുടിശികയാണ്. കുട്ടനാട് താലൂക്കിലാണ് ഏറ്റവും കൂടുതൽ തുക നൽകാനുളളത്. 198 കോടി.

അമ്പലപ്പുഴ ഉൾപ്പെടെ നെൽകൃഷിയുള്ള മറ്റ് താലൂക്കുകളിലും കുടിശികയുണ്ട്. നെല്ലിന്‍റെ പണം കിട്ടാതായതോടെ അടുത്ത കൃഷിയിറക്കാൻ കർഷർക്ക് പണമില്ല. കൊവിഡ് കാലത്ത് ദുരിതം ഇരട്ടിയാണ്. മോനിച്ചൻ, കർഷകൻ, പണ്ടാരക്കളം പാടശേഖരസമിതി. നെല്ലിന്‍റെ വില കൃത്യമായി കിട്ടാത്തത് മൂലം വായ്പ എടുത്ത് കൃഷിചെയ്ത കർഷകർ ജപ്തി ഭീഷണി നേരിടുന്നു. ലോക് ഡൗൺ മൂലം ഓഫീസിൽ മതിയായ ജീവനക്കാരില്ലാത്തതാണ്, കുടിശ്ശിക വൈകാൻ കാരണമായതെന്ന് സപ്ലൈകോ പാഡി ഓഫീസർ വിശദീകരിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona