Asianet News MalayalamAsianet News Malayalam

മൊറട്ടോറിയം പ്രഖ്യാപനം മാത്രമോ? ആശങ്കയില്‍ കടബാധിതരായ കര്‍ഷകര്‍

ജൂലൈ 31 വരെ പ്രഖ്യാപിച്ച മൊറട്ടേോറിയമാണ് ഡിസംബര്‍ 31 വരെയാക്കിയത്. മൊറട്ടോറിയം നിലനില്‍ക്കുന്ന കാലയളവില്‍ ജപ്തി നടപടികള്‍ പാടില്ലെന്നാണ് വ്യവസ്ഥ.

Kerala Government announces slew of measures for farmers after series of suicides
Author
Kerala, First Published Mar 6, 2019, 6:23 AM IST

കട്ടപ്പന: കാര്‍ഷിക കാര്‍ഷികേതര വായ്പകളുടെ മൊറട്ടോറിയം സര്‍ക്കാര്‍ നീട്ടിയെങ്കിലും കടബാധിതര്‍ ആശങ്കയിലാണ്. നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം കാലയളവിലും സര്‍ഫാസി നിയമപ്രകാരമുള്ള ജപ്തി നോട്ടീസുകളും തുടര്‍ നടപടികളും ഇവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു.

ജൂലൈ 31 വരെ പ്രഖ്യാപിച്ച മൊറട്ടേോറിയമാണ് ഡിസംബര്‍ 31 വരെയാക്കിയത്. മൊറട്ടോറിയം നിലനില്‍ക്കുന്ന കാലയളവില്‍ ജപ്തി നടപടികള്‍ പാടില്ലെന്നാണ് വ്യവസ്ഥ. എന്നാല്‍ പ്രളയബാധിതരായിട്ട് കൂടി ബാങ്കുകള്‍ ദയ കാട്ടിയില്ലെന്ന് കോഴിക്കോട് ഒത്ത് ചേര്‍ന്ന കടബാധിതര്‍ ആശങ്കപ്പെട്ടു.

സര്‍ഫാസി നിയമപ്രകാരമുള്ള നടപടികളാണ് ബാങ്കുകള്‍ സ്വീകരിക്കുന്നത്. കോഴിക്കോട് ജില്ല സഹകരണബാങ്കില്‍ നിന്ന് മാത്രം ഇക്കാലയളവില്‍ കര്‍ഷകരുള്‍പ്പടെ 600 ലേറെ പേര്‍ക്ക് ജപ്തി നോട്ടീസ് കിട്ടിയെന്ന് കൂട്ടായ്മയിലുള്ളവര്‍ പറയുന്നു. സഹകരണബാങ്കിന്‍റെ നടപടിക്കെതിരെ സഹകരണ മന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല.

സര്‍ഫാസി കുരുക്കില്‍പെട്ടവരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാനും കടക്കെണിക്ക് പരിഹാരം കാണാനുമായി എസ് ശര്‍മ്മ എംഎല്‍എയുടെ നേതൃത്വത്തില്‍ നിയമസഭ സമിതി രൂപീകരിച്ചെങ്കിലും നിര്‍ജീവമാണ്. മൊറട്ടോറിയത്തിന്‍റെ കാലാവധി നീട്ടിയെന്ന് ആശ്വസിക്കാമെഹ്കിലും പലിശയും പിഴപലിശയുമടക്കം കഴുത്തോളം മുങ്ങിയ ബാധ്യതയില്‍ നിന്ന് എങ്ങിനെ രക്ഷപെടാനാകുമെന്ന ആശങ്കയിലാണ് കടബാധിതര്‍.

Follow Us:
Download App:
  • android
  • ios