കെപി മോഹനൻ കൃഷി മന്ത്രിയായിരുന്നപ്പോഴായിരുന്നു ചട്ടങ്ങൾ മറികടന്ന് ഷിബു കുമാറിന്റെ നിയമനം

തിരുവനന്തപുരം : സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ എംഡി എൽ. ഷിബു കുമാറിനെ സർക്കാർ പുറത്താക്കി. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് നിയമനം പുന പരിശോധിച്ചുള്ള തീരുമാനം. യുഡിഎഫ് ഭരണകാലത്ത് കെപി മോഹനൻ കൃഷി മന്ത്രിയായിരുന്നപ്പോഴായിരുന്നു ചട്ടങ്ങൾ മറികടന്ന് ഷിബു കുമാറിന്റെ നിയമനം. നിയമവകുപ്പ് എതിർത്തിട്ടും മന്ത്രിസഭാ യോഗത്തിൽ വച്ച് സ്ഥിരം എംഡിയായി നിയമനം നൽകുകയായിരുന്നു. കോർപ്പറേഷനിന് കീഴിലെ ഒരു സൊസൈറ്റിലെ ഓഫീസ് അസിസ്റ്റഡ് തസ്തികയിലുള്ളയാളെയാണ് എംഡിയായി നിയമിച്ചത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പരാതി വന്നുവെങ്കിലും നിയമനം പുന: പരിശോധിച്ചില്ല. ഹൈക്കോടതി നിർദ്ദേശ പ്രകാരം മന്ത്രി പി. പ്രസാദാണ് നിയമനം പുന: പരിശോധിക്കാൻ മന്ത്രിസഭയിൽ ആവശ്യപ്പെട്ടത്. മന്ത്രിസഭാ തീരുമാന പ്രകാരം പുറത്താക്കി കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി.

കമ്പനിയുടെ രഹസ്യ വിവരങ്ങൾ ചോർത്തി; 20 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റ, കൂടുതൽ ജീവനക്കാർക്കെതിരെ നടപടി

YouTube video player