ക്യാമ്പ് ഓഫീസും വാഹനങ്ങളും മറ്റ് സാങ്കേതിക സഹായങ്ങള്‍ ഉൾപ്പെടെ കേസ് അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായവും നൽകണം

തിരുവനന്തപുരം: സിദ്ധാർത്ഥൻ കേസിൽ പൊലീസ് മേധാവിക്ക് പുതിയ നിർദേശം നൽകികൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സി ബി ഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് പൊലീസ് മേധാവിക്ക് പുതിയ നിർദേശം നൽകികൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. സിദ്ധാർഥൻ കേസിൽ അന്വേഷണം തുടങ്ങിയ സി ബി ഐ ക്ക് വേണ്ട സഹായങ്ങള്‍ എല്ലാം പൊലീസ് ചെയ്തുകൊടുക്കണമെന്നാണ് പൊലീസ് മേധാവിക്ക് നൽകിയിരിക്കുന്ന നിർദേശം. ക്യാമ്പ് ഓഫീസും വാഹനങ്ങളും മറ്റ് സാങ്കേതിക സഹായങ്ങള്‍ ഉൾപ്പെടെ കേസ് അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായവും നൽകണമെന്ന് ഇത് സംബന്ധിച്ച് ഇന്നിറക്കിയ ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അക്കൗണ്ട് മരവിപ്പിക്കൽ ദുരൂഹം, പാർട്ടിയെ വേട്ടയാടാനുള്ള ശ്രമം; ജനങ്ങൾ ബിജെപിക്ക് മറുപടി നൽകുമെന്നും യെച്ചൂരി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം