സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയർത്തുന്നയിടങ്ങളിൽ, ഐക്യരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 24ന്, ദേശീയപതാകയ്‌ക്കൊപ്പം യു.എൻ. പതാകയും ഉയർത്താമെന്നു പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയർത്തുന്നയിടങ്ങളിൽ, ഐക്യരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 24ന്, ദേശീയപതാകയ്‌ക്കൊപ്പം യു.എൻ. പതാകയും ഉയർത്താമെന്നു പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. രാജ്ഭവൻ, നിയമസഭ, ഹൈക്കോടതി എന്നിവിടങ്ങളിൽ യു.എൻ. പതാക ഉയർത്താൻ പാടില്ല. മറ്റിടങ്ങളിൽ ഫ്ലാഗ് കോഡിലെ നിർദേശങ്ങൾ പാലിച്ച് പതാകകൾ ഉയർത്താമെന്നും നിർദേശത്തിൽ പറയുന്നു. 

YouTube video player