തദ്ദേശ സ്ഥാപനങ്ങൾ, സാന്ത്വന ചികിത്സ നഴ്‌സ്, പാരാ മെഡിക്കൽ ജീവനക്കാർ എന്നിവരെ ഇതിനായി കണ്ടെത്തണം. വിരമിച്ച ആളുകളെയും, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചയ്തവരെയും പരിഗണിക്കണം. പരിശീലനം നൽകി അത്യാവശ ഘട്ടങ്ങളില്‍ ഇവരെ ഉപയോഗിക്കണം എന്നാണ് നിര്‍ദ്ദേശം. 

തിരുവനന്തപുരം: ഓക്സിജന്‍ പ്രതിസന്ധി ഉണ്ടായേക്കാവുന്ന സാഹചര്യത്തില്‍ ഡോക്ടര്‍, നഴസ് അല്ലാത്ത പരിശീലനം ലഭിച്ചവര്‍ക്കും ഓക്സിജന്‍ നല്‍കാമെന്ന് സര്‍ക്കാര്‍. തദ്ദേശ സ്ഥാപനങ്ങൾ, സാന്ത്വന ചികിത്സ നഴ്‌സ്, പാരാ മെഡിക്കൽ ജീവനക്കാർ എന്നിവരെ ഇതിനായി കണ്ടെത്തണം. വിരമിച്ച ആളുകളെയും, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചയ്തവരെയും പരിഗണിക്കണം. പരിശീലനം നൽകി അത്യാവശ ഘട്ടങ്ങളില്‍ ഇവരെ ഉപയോഗിക്കണം എന്നാണ് നിര്‍ദ്ദേശം. 

സംസ്ഥാനത്ത് ഇന്ന് 30,955 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 97 മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് പ്രതിദിന കേസിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിലും കുറവുണ്ടായെങ്കിലും ആശങ്കയ്ക്ക് ഒട്ടും കുറവില്ല. ഇന്നലെത്തെക്കാൾ 6664 സാംപിൾ പരിശോധനയാണ് കുറഞ്ഞത്. 28.61 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

മലപ്പുറത്താണ് ഇന്ന് ഏറ്റവും അധികം പുതിയരോഗികൾ. 5044. ജില്ലയിൽ ടിപിആർ 40 ശതമാനം കടന്നു. നിലവിലെ പ്രതിദിന കേസുകളും ടിപിആറും തുടർന്നാല്‍ ലോക്ക് ഡൗൺ നീട്ടിയേക്കും. തീവ്രവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊവിഡ് ആന്‍റിജന്‍ പരിശോധന വ്യാപകമാക്കാൻ തീരുമാനിച്ചു. കൂടുതൽ ആളുകളെത്തുന്ന ബസ് സ്റ്റാൻഡ്, റെയിൽവെ സ്റ്റേഷൻ അടക്കമുള്ള സ്ഥലങ്ങളില്‍ സ്ഥിരം പരിശോധനാ സംവിധാനമുണ്ടാകും. ഗ്രാമീണ മേഖലകളിലും പരിശോധനാ ബൂത്തുകൾ ശക്തമാക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona