അപേക്ഷ ഫോമുകളിൽ രക്ഷിതാക്കളുടെയും വിവരങ്ങൾ എഴുതാനുള്ള ഓപ്ഷൻ ഉണ്ടാക്കണം എന്നതാണ് വേറൊരു നിർദ്ദേശം

തിരുവനന്തപുരം: അപേക്ഷ ഫോമുകളിലെ പദ പ്രയോഗത്തിൽ തിരുത്തൽ വരുത്തിയുള്ള ഉത്തരവിട്ട് പുതിയ സർക്കുലറുമായി സർക്കാർ. പുതിയ സർക്കുലർ പ്രകാരം മൂന്ന് മാറ്റങ്ങളാണ് പദ പ്രയോഗത്തിൽ വരുത്തിയിട്ടുള്ളത്. സർക്കാർ അപേക്ഷ ഫോമുകളിൽ 'ഭാര്യ' എന്ന എന്നതിന് പകരം ജീവിത പങ്കാളി എന്ന ചേർക്കണമെന്നതാണ് ആദ്യ മാറ്റം. അവൻ / അവന്‍റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം അവൻ / അവൾ , അവന്‍റെ/ അവളുടെ എന്ന രീതിയിൽ ആക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം. അപേക്ഷ ഫോമുകളിൽ രക്ഷിതാക്കളുടെ വിവരങ്ങൾ എഴുതാനുള്ള ഓപ്ഷൻ ഉണ്ടാക്കണം എന്നതാണ് വേറൊരു നിർദ്ദേശം. ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പാണ് മാറ്റങ്ങൾ വ്യക്തമാക്കിയുള്ള സർക്കുലർ പുറത്തിറക്കിയത്.

ടോറസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു, സഹയാത്രിക ആശുപത്രിയിൽ; ടോറസ് നിർത്തിയില്ല, നാട്ടുകാർ പിടികൂടി

അതേസമയം സംസ്ഥാന സർക്കാരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാ‍ർത്ത 14 സർവ്വകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കാനുള്ള ഓർഡിനൻസിൽ രാജ്ഭവൻ തീരുമാനം കാക്കുകയാണെന്നതാണ്. ദില്ലിക്ക് പോയ ഗവർണർ ഈ മാസം 20 നു തിരിച്ചെത്തിയ ശേഷം ആകും ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ സാധ്യത. നിയമ വിദഗ്ദ്ധരുമായി ആലോചിച്ചാകും ഗവർണറുടെ തീരുമാനം. ഓർഡിനൻസിന് പിന്നാലെ സഭാ സമ്മേളനം വിളിച്ചു ബിൽ കൊണ്ട് വരാനും സർക്കാർ നീക്കമുണ്ട്. ബുധനാഴ്ച ചേരുന്ന മന്ത്രി സഭ യോഗം സഭ സമ്മേളനത്തിന്‍റെ കാര്യത്തിൽ തീരുമാനം എടുക്കും. അതേസമയം തന്നെ ഗവർണറുമായുള്ള പോര് കടുപ്പിക്കാൻ നയപ്രഖ്യാപന പ്രസംഗം നീട്ടിവെക്കാനൊരുങ്ങിയിരിക്കുകയാണ് സർക്കാരെന്നാണ് മറ്റൊരു റിപ്പോർട്ട്. അടുത്ത മാസം ചേരുന്ന സഭാസമ്മേളനം താത്കാലികമായി നിര്‍ത്തി ക്രിസ്മസ് അവധിക്ക് ശേഷം തുടങ്ങി ജനുവരി ആദ്യം വരെ കൊണ്ട് പോകാനാണ് സർക്കാർ തലത്തിൽ നടക്കുന്ന ആലോചന.