സംസ്ഥാന സർക്കാർ സാമ്പത്തിക സഹായമായി കെഎസ്ആർടിസിക്ക് 103.24 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 103.24 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.24 കോടി രൂപയാണ് അനുവദിച്ചത്. മറ്റ് ആവശ്യങ്ങൾക്ക് സാമ്പത്തിക സഹായമായി 30 കോടി രൂപയും അനുവദിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഞ്ച് ആഴ്‌ചയിൽ 245.86 കോടി രൂപയാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി നൽകിയത്‌. ഈ സർക്കാരിന്റെ കാലത്ത്‌ 6307 കോടിയോളം രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി അനുവദിച്ചത്‌. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 1612 കോടി രുപ നൽകി. ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്ക് പുറമെ 676 കോടി രൂപ അധികമായും ലഭ്യമാക്കി.