Asianet News MalayalamAsianet News Malayalam

9 കാറ്റഗറികളിൽ ഒന്നാമത്; 2022ലെ രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം

മാധ്യമങ്ങളുടെയും സമീപനം മാറി. പരിമിതികൾ ഏറെയുണ്ടായിരുന്നു. ഈ നേട്ടം ലോകത്തിന് മുൻപിൽ അവതരിപ്പിച്ച് കൂടുതൽ സംരഭകരെ സംസ്ഥാനത്തേക്ക് ആകർഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Kerala has been selected as the best industry-friendly state in the country in 2022
Author
First Published Sep 5, 2024, 6:38 PM IST | Last Updated Sep 6, 2024, 2:19 PM IST

ദില്ലി: 2022ലെ രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തു. ഒന്നാം റാങ്ക് കേരളത്തിനെന്ന് മന്ത്രി പി രാജീവ് ആണ് അറിയിച്ചത്. ഒമ്പത് കാറ്റഗറികളിൽ ഒന്നാമത് എത്തിയാണ് കേരളം ഈ നേട്ടം പേരിലാക്കിയതെന്ന് മന്ത്രി പറഞ്ഞു. കേരളത്തെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അഭിനന്ദിച്ചു. എല്ലാ വകുപ്പുകളുടെയും കൂട്ടായ പ്രയത്നത്തിൻ്റെ ഫലമാണ് ഇതെന്നും സംരഭക സമൂഹവും മികച്ച പിന്തുണ നൽകിയെന്നും രാജീവ് പറഞ്ഞു. മാധ്യമങ്ങളുടെയും സമീപനം മാറി. പരിമിതികൾ ഏറെയുണ്ടായിരുന്നു. ഈ നേട്ടം ലോകത്തിന് മുൻപിൽ അവതരിപ്പിച്ച് കൂടുതൽ സംരഭകരെ സംസ്ഥാനത്തേക്ക് ആകർഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

അതേസമയം, 1000 കോടി രൂപ വായ്പ കൊടുത്ത് വ്യവസായം വളർത്തുന്ന സ്ഥാപനമായി കെ എസ് ഐ സി ഡി സി മാറിയിരിക്കുന്നു എന്നത് അഭിനന്ദനാർഹമായ നേട്ടമാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു. ഈ സർക്കാർ 2021ൽ അധികാരത്തിലെത്തുമ്പോൾ 627 കോടി രൂപയുടെ വായ്പ ആയിരുന്നു നിക്ഷേപങ്ങൾക്ക് കൈത്താങ്ങാകുന്നതിനായി കെ എസ് ഐ ഡി സി നൽകിയിരുന്നതെങ്കിൽ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഇത് 1030.68 കോടി രൂപയായി വർധിച്ചു. 

അതായത് 15 വർഷം കൊണ്ട് 627 കോടി രൂപയുടെ വായ്പ നൽകിയ സ്ഥാപനം ഈ സർക്കാർ അധികാരത്തിലേറി മൂന്ന് വർഷം കൊണ്ട് 400 കോടി രൂപയിലധികം വായ്പ അനുവദിച്ചിരിക്കുന്നു. വായ്പ അനുവദിക്കുന്നതിൽ 64 ശതമാനം വർധനവാണ് ഉണ്ടായത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് നാലായിരം കോടിയാക്കാനാണ് കെഎസ്ഐഡിസി പ്രയത്നിക്കുന്നത്. വായ്പ നൽകി നിക്ഷേപകർക്ക് സർക്കാരിൻ്റെ ഭാഗത്തുനിന്ന് ആത്മവിശ്വാസം നൽകുന്നതിനൊപ്പം തന്നെ ലോൺ നൽകുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിലും വലിയ വർധനവ് ഈ കാലയളവിലുണ്ടായി. ഈ സർക്കാർ അധികാരത്തിൽ എത്തുമ്പോൾ കെഎസ്ഐഡിസി ലോൺ നൽകിയ സ്ഥാപനങ്ങളുടെ എണ്ണം 104 ആയിരുന്നത് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 340 ആയി വർധിച്ചു, അതായത് 226 ശതമാനം വർധനവുണ്ടായെന്നും മന്ത്രി പറഞ്ഞിരുന്നു. 

സൽവാ‍‍ർ വേണ്ട, സാരിയുടുത്താൽ മതി; കസിന്റെ ഭാര്യയെ ഉപദേശിച്ച് യുവാവ്, കുടുംബാം​​ഗങ്ങൾ തമ്മിൽത്തല്ലി; പരാതി

അമ്പമ്പോ! വെറും 14 ബസ് സർവീസ് നടത്തി ഇത്ര വലിയ വരുമാനമോ...; മന്ത്രിയുടെ 'പൊടിക്കൈ' കൊള്ളാം, ഇത് വമ്പൻ നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios