യുജിസി ചട്ടങ്ങൾ ലംഘിച്ച് പ്രവേശനം നടത്തുന്നു എന്നാരോപിച്ചുള്ള ഹർജിയിലാണ് നടപടി

കൊച്ചി: സംസ്കൃത സർവകലാശാലയിലെ പിഎച്ച്ഡി പ്രവേശനം തടഞ്ഞ് ഹൈക്കോടതി. മലയാള ഭാഷ വകുപ്പിലെ പിഎച്ച്ഡി പ്രവേശനമാണ് ഹൈക്കോടതി തടഞ്ഞത്. യുജിസി ചട്ടങ്ങൾ ലംഘിച്ച് പ്രവേശനം നടത്തുന്നു എന്നാരോപിച്ചുള്ള ഹർജിയിലാണ് നടപടി. പ്രവേശന പരീക്ഷയിലെ മാർക്ക് കണക്കിലെടുക്കാതെ റാങ്ക് പട്ടിക തയ്യാറാക്കി എന്നാണ് ഹർജിയിലെ ആരോപണം.