അതേസമയം കേരള സ്പോർട് കൗൺസിലിന്‍റെ അംഗീകാരമില്ലാത്ത സമാന്തര സംഘടനയിലെ കുട്ടികൾ സൗകര്യം ഒരുക്കിയെന്നും ഹർജിയിൽ പറയുന്നു.
കൊച്ചി: നിദ ഫാത്തിമയുടെ മരണത്തിൽ അഖിലേന്ത്യാ സൈക്കിൾ പോളോ സെക്രട്ടറി ദിനേശ് സാൻവേ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. സമാന്തര സംഘടനയുടെ സെക്രട്ടറി പ്രവീൺ ചന്ദ്രനോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേരള സൈക്കിൾ പോളോ അസോസിയേഷൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ആണ് ജസ്റ്റിസ് വിജി അരുണിന്‍റെ ഉത്തരവ്.
കോടതി ഉത്തരവുമായി ദേശീയ ചാന്പ്യൻ ഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിൽ എത്തിയ താരങ്ങൾക്ക് താമസമോ ഭക്ഷണ സൗകര്യമോ ഒരുക്കാൻ അഖിലന്ത്യാ ഫെഡറേഷൻ തയ്യാറായില്ലെന്ന് ഹർജിക്കാർ ചൂണ്ടികാട്ടി. അതേസമയം കേരള സ്പോർട് കൗൺസിലിന്‍റെ അംഗീകാരമില്ലാത്ത സമാന്തര സംഘടനയിലെ കുട്ടികൾ സൗകര്യം ഒരുക്കിയെന്നും ഹർജിയിൽ പറയുന്നു. കോടതിയലക്ഷ്യ ഹർജി ജനുവരി 12 ഹൈക്കോടതി വീണ്ടും പരിഗണിക്കും.
