Asianet News MalayalamAsianet News Malayalam

ന്യൂനമർദ്ദം ദുർബലമായി, മണ്ണിടിച്ചിൽ മുൻകൂട്ടി അറിയാനുള്ള സംവിധാനം വേണം: ഐഎംഡി ഡയറക്ടർ

അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്

Kerala heavy rain ends says IMD director general
Author
Delhi, First Published Oct 17, 2021, 1:22 PM IST

ദില്ലി: അറബിക്കടലിലെ ന്യൂനമർദ്ദം ദുർബലമായെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ മഹാപാത്ര. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്നു മുതൽ അതി തീവ്രമഴക്കുള്ള സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരിയതും ശരാശരിയുമായ മഴയ്ക്കുള്ള സാഹചര്യമേയുള്ളൂ. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്തേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 20 നും 21 നും തമിഴ്‌നാടിനോട് ചേർന്ന മലയോര മേഖലയിൽ  ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനം കേരളത്തെ ബാധിക്കുന്നുണ്ട്. അതിതീവ്ര മഴ മുൻകാലങ്ങളെ അപേക്ഷിച്ച് വർധിച്ചു. മണ്ണിടിച്ചാൽ മുൻകൂട്ടി അറിയാനുള്ള സംവിധാനം സംസ്ഥാനത്ത് ആവശ്യമാണ്. ജിയോളജി വകുപ്പ് അതിനായുള്ള ശ്രമത്തിലാണെന്നും മൃത്യുഞ്ജയ മൊഹാപാത്ര വ്യക്തമാക്കി. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

യെല്ലോ അലർട്ട്

താഴെ പറഞ്ഞിരിക്കുന്ന തീയതികളിൽ പ്രസ്തുത ജില്ലകളിൽ മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും

17-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്

20-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ,  പാലക്കാട്,  മലപ്പുറം

21-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

Follow Us:
Download App:
  • android
  • ios