ണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട്. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ മോശമായതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് ജില്ലകളിൽ ഇന്ന് അവധി

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ട് ജില്ലകളിൽ ഇന്ന് പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

കാസർകോട് ശക്തമായ മഴ തുടരുന്നു

കാസർകോട് ജില്ലയിൽ ഇടവിട്ട് വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ആണ്. കീഴുർ കടപ്പുറത്തെ ശാരികയുടെ വീട് കനത്ത മഴയിൽ തകർന്നു. ഓടിട്ട വീടിൻ്റെ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. ശാരിക, ഷാജി എന്നിവർക്ക് പരിക്കേറ്റു. കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ കോട്ടരുവം ത്ത് മണ്ണിടിഞ്ഞ് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ മുകളിലേക്ക് വീണു. കാർ യാത്രക്കാർക്കും മറ്റൊരു സ്‌കൂട്ടർ യാത്രക്കാരനും പരിക്കേറ്റു. ആരുടേയും പരിക്ക് സാരമുളളതല്ല