കൊച്ചി: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിലെ നാലം പ്രതി സിവിൽ പൊലീസ് ഓഫീസർ സജീവ് അന്റണിക്ക് ജാമ്യം. ഹൈക്കോടതിയാണ് സജീവിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം ഒന്നാം പ്രതിയായ എസ്ഐ കെ എസ് സാബുവിന്  ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

40 ദിവസത്തിന് ശേഷമാണ് ഹൈക്കോടതി കഴിഞ്ഞദിവസം സാബുവിന് ജാമ്യം അനുവദിച്ചത്. രണ്ട് ആൾ ജാമ്യത്തിന് പുറമേ 40,000 രൂപ ജാമ്യത്തുകയായി സാബു അടയ്ക്കണം. പ്രോസിക്യൂഷന് കേസിൽ പിഴവുകൾ സംഭവിച്ചുവെന്ന് ജാമ്യ ഉത്തരവിൽ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.