ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം അടക്കമുള്ള രണ്ട് കുറ്റങ്ങളും നിലനിൽക്കുമെന്നും ഹർജി തള്ളണമെന്നുമാണ് ലക്ഷദ്വീപ് പോലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്. 

കൊച്ചി: തനിക്കെതിരെയുള്ള രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തക അയിഷ സുൽത്താന നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹ കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപങ്ങൾക്ക് വഴിവെച്ചിട്ടില്ലെന്നുമാണ് ഐഷയുടെ നിലപാട്. 

എന്നാൽ ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം അടക്കമുള്ള രണ്ട് കുറ്റങ്ങളും നിലനിൽക്കുമെന്നും ഹർജി തള്ളണമെന്നുമാണ് ലക്ഷദ്വീപ് പോലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്. രാജ്യദ്രോഹക്കേസ് എടുത്തതിന് പിന്നാലെ അയിഷാ സുൽത്താന ചില വാട്സ്ആപ്പ് സന്ദേശങ്ങൾ ദുരൂഹമായി ഡിലീറ്റ് ചെയ്തെന്നും ഇത് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നുമാണ് കവരത്തി പോലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്.ആയിഷയുടെ സാന്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും പൊലീസ് ആവശ്യപ്പെട്ട രേഖകൾ ഇതുവരെ കൈമാറിയിട്ടില്ലെന്നും ദ്വീപ് ഭരണകൂടം കോടതിയെ അറയിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona