ഇറാനിലെ അവയവ മാഫിയ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചത് ഹൈദരാബാദിൽ വെച്ചാണെന്നാണ് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സാബിത്ത് നാസറിന്‍റെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹൈദരാബാദിലെത്തിയത്

കൊച്ചി: രാജ്യാന്തര അവയവ കടത്ത് കേസ് പൊലീസ് അന്വേഷണ സംഘം ഹൈദരാബാദിലെത്തി. കേസിൽ ഇനി അറസ്റ്റിലാകാനുള്ള മൂന്നാമനായാണ് ഇവിടെ തെരച്ചില്‍ നടത്തുന്നത്. ഇറാനിലെ അവയവ മാഫിയ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചത് ഹൈദരാബാദിൽ വെച്ചാണെന്നാണ് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സാബിത്ത് നാസറിന്‍റെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഹൈദരാബാദിലെത്തി അന്വേഷണം നടത്തുന്നത്. ഹൈദരാബാദ് സ്വദേശിയെ കണ്ടെത്തുക എന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളി. നാലാം പ്രതി ആലുവ സ്വദേശി മധു ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാൻ ബ്ലു കോർണർ നോട്ടീസ് ഇറക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. 

രാജ്യാന്തര അവയവക്കടത്തിൽ പങ്ക്, ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ അന്വേഷണസംഘം; ബ്ലു കോർണർ നോട്ടീസ് ഇറക്കുo

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates