30 വർഷത്തിന് മേൽ ശിക്ഷ കഴിഞ്ഞിട്ടും ഏറ്റെടുക്കാൻ ആളുകളില്ലാത്ത തടവുകാർ ജയിലിലുണ്ട്. സന്നദ്ധസംഘകൾക്ക് അക്രഡിറ്റേഷൻ നൽകി ഏറ്റെടുക്കാനാളില്ലാത്ത തടവുകാരുടെ പുരധിവസം ഉറപ്പാക്കാനാണ് നീക്കം. സംസ്ഥാനത്ത് വിവിധ ജയിലിൽ കഴിയുന്ന 265 മാനസികരോഗികളായ തടവുകാരെയും പുനരധിവസിപ്പിക്കുമെന്നും ജയിൽ വകുപ്പ് മേധാവി അറിയിച്ചു.
തിരുവനന്തപുരം: ശിക്ഷാകാലാവധി കഴിഞ്ഞ ശേഷം ഏറ്റെടുക്കാനാളില്ലാത്ത തടവുകാരുടെ പുനരധിവാസത്തിന് 'ഹാഫ് വേ ഹോം' എന്ന പേരിൽപദ്ധതി ആലോചിക്കുന്നതായി ജയിൽ വകുപ്പ് മേധാവി എസ് ശ്രീജിത്ത് ഐപിഎസ്. സാമൂഹിക നീതിവകുപ്പും പൊലീസും ജയിൽവകുപ്പും സംയുക്തമായി പദ്ധതി നടപ്പാക്കാനാണ് ആലോചനയെന്ന് ജയിൽ വകുപ്പ് മേധാവി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. 30 വർഷത്തിന് മേൽ ശിക്ഷ കഴിഞ്ഞിട്ടും ഏറ്റെടുക്കാൻ ആളുകളില്ലാത്ത തടവുകാർ ജയിലിലുണ്ട്. സന്നദ്ധസംഘകൾക്ക് അക്രഡിറ്റേഷൻ നൽകി ഏറ്റെടുക്കാനാളില്ലാത്ത തടവുകാരുടെ പുരധിവസം ഉറപ്പാക്കാനാണ് നീക്കം. സംസ്ഥാനത്ത് വിവിധ ജയിലിൽ കഴിയുന്ന 265 മാനസികരോഗികളായ തടവുകാരെയും പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.


