തിരുവനന്തപുരം: സർക്കാരിൻ്റെ മികച്ച പ്രവർത്തനത്തിനുള്ള പിന്തുണയാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് എ വിജയരാഘവൻ . ജനങ്ങൾക്കു വേണ്ടിയുള്ള കരുതൽ ഒരിക്കലും മാറ്റി വച്ചില്ല. സർക്കാർ വലിയ പ്രയാസമുള്ള ഒരു കാലഘട്ടത്തെയാണ് അഭിമുഖീകരിച്ചത്. ഇടതുമുന്നണിക്ക് കേരളത്തിലെ ജനങ്ങൾ നൽകിയ പിന്തുണക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നു എന്നും എ വിജയരാഘവൻ പറഞ്ഞു. 

തെറ്റായ രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോൺഗ്രസ് ബി ജെ പി മതമൗലിക വാദികൾ കൂട്ടായാണ് സർക്കാരിനെ നീങ്ങിയത്. ജനങ്ങൾ ശരിയായ മൂല്യങ്ങൾക്കൊപ്പം നിന്നു. നാടിന്‍റഎ നൻമയെ തകർക്കാനുള്ള ശ്രമത്തെ തോൽപ്പിച്ചത് ജനങ്ങളാണെന്നും എ വിജയരാഘവൻ പറഞ്ഞു. 

തിരുവനന്തപുരം കോര്‍പറേഷനിൽ ഒരു പാർട്ടിയെന്ന നിലയിൽ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ബിജെപി വലിയ കക്ഷിയാണ്. പല വാർഡുകളിലും ബിജെപിക്ക് ക്ക് യു ഡി എഫ് വോട്ടു നൽകി. ഓരോ വാർഡും പരിശോധിച്ചാൽ അത് വ്യക്തമാകും. നെടുങ്കാട് വാർഡിൽ അത് പ്രകടമാണെന്നും എ വിജയരാഘവൻ പറഞ്ഞു. 
കെ പി സി സി ഓഫീസിന് മുന്നിൽ മറ്റൊരു ബോർഡ് വച്ചാലും വേണ്ടില്ല എന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും എ വിജയരാഘവൻ പറഞ്ഞു. 

വെൽഫയർ പാർട്ടി പോലെ തീവ്രമതമൗലിക വാദമുയർത്തുന്ന പാർട്ടിയുമായി യുഡിഎഫഅ സഖ്യമുണ്ടാക്കി. ലീഗിന് കീഴ്പ്പെട്ടാണ് കോൺഗ്രസ് അത് ചെയ്തത്. തീവ്ര ഇടതു വിരോധം വച്ച് ലീഗിനു വേണ്ടിയാണ് കോൺഗ്രസ് പ്രവർത്തിച്ചതെന്നും എ വിജയരാഘവൻ ആരോപിച്ചു.