കൊല്ലം കോഴിക്കോട് കോര്‍പറേഷനുകളുടെയും മേയര്‍ കസേരയിൽ വനിതകൾ വരും. സ്ത്രീകൾ ഭരിക്കുന്ന കൊച്ചി കണ്ണൂര്‍ തൃശൂര്‍ കോര്‍പറേഷനുകളിൽ പുരുഷൻമാര്‍ ഭരണ സാരഥ്യം ഏറ്റെടുക്കും. 

തിരുവനന്തപുരം: ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ സംവരണ സീറ്റുകളിൽ വ്യാപക മാറ്റം ഉണ്ടാകും. വനിതാ സംവരണ സീറ്റുകളിൽ പുരുഷ പ്രതിനിധികൾ വരും. എസ്‍സി,എസ്ടി സീറ്റുകളും ഇത്തവണ മാറും. 

തിരുവനന്തപുരം കോര്‍പറേഷനിൽ ഇനി വരുന്നത് വനിതാ മേയറായിരിക്കും. കൊല്ലം കോഴിക്കോട് കോര്‍പറേഷനുകളുടെയും മേയര്‍ കസേരയിൽ വനിതകൾ വരും. സ്ത്രീകൾ ഭരിക്കുന്ന കൊച്ചി കണ്ണൂര്‍ തൃശൂര്‍ കോര്‍പറേഷനുകളിൽ പുരുഷൻമാര്‍ ഭരണ സാരഥ്യം ഏറ്റെടുക്കും. 

തദ്ദേശ സ്ഥാപനങ്ങളിൽ നിലവിൽ അന്പത് ശതമാനം വരുന്ന വനിതാ സംവരണ സീറ്റുകളിലെല്ലാം അഞ്ച് വര്‍ഷ കാലാവധി തീരുന്ന മുറക്ക് മാറ്റം വരും. മുൻസിപ്പാലിറ്റി ജില്ലാ ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലും സംവരണ സീറ്റുകൾ അപ്പാടെ മാറും. 

ജനസഖ്യാ വര്‍ദ്ധനവിന് ആനുപാതികമായി തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം കൂട്ടാൻ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. കേരള പഞ്ചായത്തീരാജ് ആക്ടും കേരള മുൻസിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനൻസ് പക്ഷെ വൈകുകയാണ്. ഓര്‍ഡിനൻസ് ഇറങ്ങി തദ്ദേശഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍വിന്യസിച്ച് വേണം തെരഞ്ഞെടുപ്പ് നടത്താൻ. ഇതിന് ചുരുങ്ങിയത് അഞ്ച് മാസമെങ്കിലും വേണ്ടിവരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ കണക്ക്. 

തുടര്‍ന്ന് വായിക്കാം: തദ്ദേശ തെരഞ്ഞെടുപ്പ് : വിധിയെഴുത്ത് ഒക്ടോബര്‍ നവംബര്‍ മാസങ്ങളിൽ...