തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം. വിജയം ഉറപ്പിച്ചുകൊണ്ട് എൻഡിഎ പ്രവര്‍ത്തകര്‍ പാലക്കാട് വിജയാഹ്ലാദം തുടങ്ങി

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം. വിജയം ഉറപ്പിച്ചുകൊണ്ട് എൻഡിഎ പ്രവര്‍ത്തകര്‍ പാലക്കാട് വിജയാഹ്ലാദം തുടങ്ങി. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടം മുതൽ ബിജെപിക്കാണ് പാലക്കാട് നഗരസഭയിൽ മുന്നേറ്റം. നിലവിൽ പാലക്കാട് നഗരസഭയിൽ അഞ്ച് സീറ്റുകളിൽ ബി.ജെ.പിയാണ് മുന്നേറുന്നത്. എൽ‍ഡിഎഫ് മൂന്നിടത്തും യു.ഡി.എഫ് രണ്ടിടത്തുമാണ് മുന്നേറുന്നത്. മറ്റുള്ളവര്‍ മൂന്ന് സീറ്റിലും മുന്നേറുന്നുണ്ട്. ഷൊര്‍ണൂര്‍ നഗരസഭയിൽ 20 വാര്‍ഡുകളിൽ പത്ത് സീറ്റുകളിൽ ബിജെപി വിജയിച്ചു. എട്ടു വാർഡുകള്‍ എൽഡിഎഫും കോൺഗ്രസ് മൂന്നു സീറ്റുകളും നേടി 15 വർഷം എസ്ഡിപിഐ വിജയിച്ച സീറ്റ് ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തു.

YouTube video player