Asianet News MalayalamAsianet News Malayalam

ന്യൂനപക്ഷ സ്കോളർഷിപ്പ്: സർക്കാർ തീരുമാനം ആർക്കും നഷ്ടമുണ്ടാകാത്തതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

ആർക്കും നഷ്ടമുണ്ടാകാത്ത തീരുമാനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഐഎൻഎല്ലിന്റെ രാഷ്ട്രീയ നിലപാട് ഐഎൻഎൽ നേതാക്കളാണ് പറയുക, താനല്ലെന്നും അദ്ദേഹം പറഞ്ഞു

Kerala Minister Ahamed Devarkovil on minority scholarship issue
Author
Kasaragod, First Published Jul 16, 2021, 4:18 PM IST

കാസർകോട്: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിലെ മന്ത്രിസഭ തീരുമാനം അന്തിമമാണെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. കോടതി വിധിയെ മാനിച്ചേ സർക്കാരിന് തീരുമാനമെടുക്കാനാകൂ. ആർക്കും നഷ്ടമുണ്ടാകാത്ത തീരുമാനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഐഎൻഎല്ലിന്റെ രാഷ്ട്രീയ നിലപാട് ഐഎൻഎൽ നേതാക്കളാണ് പറയുക, താനല്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ തീരുമാനം എടുക്കുന്നതിന് മുൻപ് സംസ്ഥാന സർക്കാർ എല്ലാവരെയും കേൾക്കുമെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. സർക്കാർ തീരുമാനം ശരിയായ ഉള്ളടക്കമുള്ളതാണ്. രാഷ്ട്രീയ പ്രതികരണങ്ങൾ നൽകുന്നത് സ്ഥാപിത താത്പര്യക്കാരാണെന്ന് പറഞ്ഞ അദ്ദേഹം സർക്കാർ വിളിച്ച യോഗത്തിൽ മുസ്ലിം ലീഗ് പ്രതിനിധികളും പങ്കെടുത്തുവെന്നും ചൂണ്ടിക്കാട്ടി. വിഷയത്തിൽ യോജിപ്പിന്റേതായ അന്തരീക്ഷം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios