09:25 PM (IST) Jun 06

അഗ്നി-IV മിസൈൽ വിജയകരമായി പരീക്ഷിച്ചു

ആണവായുധ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

07:28 PM (IST) Jun 06

എലിപ്പനി, ഡെങ്കിപ്പനി മരണം

സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ചും ഡെങ്കിപ്പനി ബാധിച്ചും ഓരോ മരണം. എലിപ്പനി മരണം തൃശ്ശൂരിൽ, ഡെങ്കിപ്പനി മരണം എറണാകുളത്ത്

06:57 PM (IST) Jun 06

ഇന്ന് 1494 കോവിഡ് കേസുകൾ

കുടുതൽ കേസുകൾ എറണാകുളത്തും തിരുവനന്തപുരത്തും

06:41 PM (IST) Jun 06

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്

സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയെടുപ്പ് നാളെയും തുടരും. ജീവന് ഭീഷണിയുണ്ടെന്ന് മജിസ്ട്രേറ്റിനെ അറിയിച്ചെന്ന് സ്വപ്ന. നാളെ എല്ലാം മാധ്യമങ്ങളോട് പറയും

06:22 PM (IST) Jun 06

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; 30 കോടി രൂപ നൽകി സർക്കാർ

കെഎസ്ആർടിസിക്ക് ശമ്പള വിതരണത്തിനായി സംസ്ഥാന സർക്കാർ 30 കോടി രൂപ നൽകി. 30 കോടി മതിയാവില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്‍റിന്‍റെ നിലപാട്. ശമ്പളം നൽകാൻ 52 കോടി കൂടി വേണമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. 

05:50 PM (IST) Jun 06

കൊവിഡ് വാക്സീൻ മാറി നൽകിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യ വകുപ്പ്

തൃശ്ശൂർ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സീന്‍ മാറി നല്‍കിയ സംഭവത്തില്‍ 3 പേര്‍ക്കെതിരെ നടപടി

05:13 PM (IST) Jun 06

14 വയസ്സുകാരിയുടെ നഗ്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയ ഒഡീഷ സ്വദേശി അറസ്റ്റിൽ

19 വയസ്സുകാരൻ സുബ്രാo ശുശേഖർനാഥിനെ പിടികൂടിയത് തിരു. സൈബർ റൂറൽ പൊലീസ്
ഓൺ ലൈൻ ഗെയിമിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുമായി അടുപ്പത്തിലായത്

05:09 PM (IST) Jun 06

തനിക്ക് കൊവിഡ് അല്ലെന്ന് ആരോഗ്യമന്ത്രി

കൊവിഡ് പരിശോധന ഫലം നെഗറ്റിവ് ആണ്.ഡെങ്കി പരിശോധനാ ഫലവും നെഗറ്റിവ്. പ്രചരിക്കുന്നത് തെറ്റായ വിവരമെന്നും വീണ ജോര്‍ജ്ജ്.വൈറൽ ഫീവർ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു.അനേകം പേർ നേരിട്ടും അല്ലാതെയും വിളിക്കുകയും രോഗവിവരം തിരക്കുകയും ചെയ്യുന്നുണ്ട് . എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദിയെന്നും വീണ ജോര്‍ജ്ജ്. Read More

04:50 PM (IST) Jun 06

വാരണാസി സ്ഫോടന പരമ്പര കേസിൽ മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ

ഗാസിയാബാദ് കോടതി ഇയാള്‍ കുറ്റക്കാരനെന്ന് നേരത്തെ വിധിച്ചിരുന്നു. 2006 ൽ വാരണാസി കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷനിലും ഒരു ക്ഷേത്രത്തിലും ഉണ്ടായ സ്ഫോടനത്തിൽ 18 പേര് കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലാണ് ശിക്ഷ

04:44 PM (IST) Jun 06

കേരള വിദ്യാഭ്യാസ ചട്ടത്തിലെ ഭേദഗതിക്ക് ഹൈക്കോടതി സ്റ്റേ

15ദിവസത്തിൽ കൂടുതൽ ഹാജരാകാത്ത കുട്ടികളെ ഒഴിവാക്കിയില്ലെങ്കിൽ അധ്യാപകര്‍ക്ക് ബാധ്യത നിശ്ചയിച്ച ഭേദഗതിയ്ക്കാണ് സ്റ്റേ.
അധ്യയന വര്‍ഷത്തിനിടെ കുട്ടികളുടെ എണ്ണം പരിശോധിച്ച് തസ്തികകള്‍ കുറയ്ക്കാമെന്നായിരുന്നു ഭേദഗതി.ഏപ്രിൽ 14നാണ് കേരള വിദ്യാഭ്യാസ ചട്ടത്തിൽ സംസ്ഥാന സർക്കാർ ഭേദഗതി കൊണ്ടുവന്നത്.എയ്ഡഡ് സ്‌ക്കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ.

04:04 PM (IST) Jun 06

കണ്ണൂർ കെ എ പി ബറ്റാലിയനിലെ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ

അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് സസ്പെൻഷൻ .പൊലീസുകാർ സഞ്ചരിച്ച കാർ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റിരുന്നു.എൻ.കെ രമേശൻ,ടി. ആർ പ്രജീഷ്,കെ. സന്ദീപ് പി.കെ സായൂജ്,ശ്യാം കണ്ണൻ എന്നിവർക്കാണ് സസ്പെൻഷൻ

03:06 PM (IST) Jun 06

Udf നേതാവ് ജോണി നെല്ലൂര്‍ ഇടതുമുന്നണിയില്‍ ചേരാന്‍ വിലപേശിയെന്ന് ആരോപണം

കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും സ്റ്റേറ്റ് കാറും ആവശ്യപ്പെട്ടു. മാണി വിഭാഗം നേതാവ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടു.ആരോപണം നിഷേധിച്ച് ജോണി നെല്ലൂര്‍.ശബ്ദരേഖ തന്‍റേതല്ല.രാഷ്ട്രീയ ഗൂഡാലോചന.നിയമനടപടി സ്വീകരിക്കുമെന്നും ജോണി നെല്ലൂര്‍

​​​​

03:00 PM (IST) Jun 06

പത്തനാപുരത്ത് അമ്മയെ മകൾ മർദ്ദിച്ച സംഭവം മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷനംഗം ഉത്തരവ് നൽകിയത്.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം.

02:28 PM (IST) Jun 06

IRCTC ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പരിധി മാസം 6(aadhaar not verified), 12(aadhaar linked) എന്നത് ഇരട്ടിയായി ഉയർത്തി.

ഇനി മുതൽ ഒരു IRCTC അക്കൗണ്ടിൽ നിന്ന് മാസം ആധാർ ലിങ്ക് ചെയ്ത യാത്രക്കാർക്ക് 24 ടിക്കറ്റും, ആധാർ ലിങ്ക് ചെയ്യാത്തവർക്ക് 12 ടിക്കറ്റ് വരെ എടുക്കാൻ കഴിയും.

01:05 PM (IST) Jun 06

പൂജപ്പുരയിലെ സ്കൂളിലെത്തി കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് വിദ്യാഭ്യാസ മന്തി വി.ശിവന്‍കുട്ടി

കുട്ടികളുടെ ആരോഗ്യമാണ് സർക്കാരിന് മുഖ്യമെന്ന് മന്ത്രി വി ശിവൻ കുട്ടി. ഉദ്യോഗസ്ഥർ എല്ലാ സ്കൂളിലും എത്തി പരിശോധന നടത്തണം. ഉച്ചഭക്ഷണ വിതരണത്തിൽ അതീവ ജാഗ്രത പുലർത്തണം. ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തിലാണ് മന്ത്രി കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷത്തിനെത്തിയത്.

12:58 PM (IST) Jun 06

കേരളത്തിലെ സമാധാന, സാമൂഹ്യ അന്തരീക്ഷം തകർക്കാൻ നടക്കുന്ന ശ്രമങ്ങളിൽ ആശങ്ക എന്ന് ഗവർണർ

പി എഫ് ഐ ആണോ എന്ന് ചോദ്യത്തിന് ഗവര്‍ണര്‍ മറുപടി പറഞ്ഞില്ല.കുട്ടികളെ കൊണ്ട് പോലും വിദ്വേഷ മുദ്രാവാക്യം വിളിപ്പിക്കുന്നത് അപകടകരം .ഇത്തരം ശ്രമങ്ങൾ വിജയിക്കില്ല.കേരളത്തിലേത് മാതൃക സമൂഹമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

12:33 PM (IST) Jun 06

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ച്

പോപ്പുലർ ഫ്രണ്ട് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു ജലപീരങ്കി പ്രയോഗിച്ചു.കണ്ണീര്‍ വാതകവും പ്രയോഗിച്ചു

12:12 PM (IST) Jun 06

കുതിരവട്ടത്ത് പൊലീസ് പരിശോധന

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പോലീസ് സംഘം പരിശോധന നടത്തുന്നു. തുടർച്ചയായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്.

12:11 PM (IST) Jun 06

കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി, അടുത്ത ദിവസം സ്ഥാനാർത്ഥി

പഞ്ചാബിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംഗ്രുർ മണ്ഡലത്തിൽ കേവൽ സിംഗ് ധില്ലോൺ ബിജെപി സ്ഥാനാർഥി. ഒരു ദിവസം മുൻപ് കോൺഗ്രസ് വിട്ടു ബിജെപിയിൽ എത്തിയതാണ് ഇദ്ദേഹം. ധില്ലോൺ കോൺഗ്രസിന്റെ പഞ്ചാബിലെ മുൻ എംഎൽഎയാണ്.

11:57 AM (IST) Jun 06

ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മക്കെതിരെ വിദേശകാര്യ മന്ത്രാലയം

ദില്ലി: ബിജെപി നേതാവിന്റെ മതനിന്ദ പരാമർശത്തിൽ രാജ്യത്തെയാകെ പ്രതിക്കൂട്ടിൽ നിർത്തിയതിൽ കടുത്ത എതിർപ്പുയർത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയുടെ പ്രസ്താവനയ്ക്ക് പിന്നിൽ ചിലരുടെ പ്രേരണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. ചില വ്യക്തികളുടെ പ്രസ്താവന രാജ്യം ഭരിക്കുന്ന സർക്കാരിൻറെ നിലപാടല്ലെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയം ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണെന്നും വ്യക്തമാക്കി.