ജമ്മു കശ്മീർ അനന്ത് നാഗിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 2 ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ വധിച്ചു. ഇതിൽ ഒരാൾ കഴിഞ്ഞ വർഷം ബിജെപി നേതാവിനെയും ഭാര്യയെയും വെടിവച്ചു കൊന്ന കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
Malayalam News 16 June 2022 Highlights
വിമാനത്തിലെ പ്രതിഷേധം;ഇ പി യെ ഒഴിവാക്കിയ റിപ്പോര്‍ട്ടിനെതിരെ വിഡി സതീശന്റെ പരാതി.എഐസിസി ആസ്ഥാനത്തെ പോലീസ് നടപടിയില്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി നാളെ വീണ്ടും ചോദ്യം ചെയ്യും. തത്സമയവിവരങ്ങൾ കാണാം..
സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ, 2 ഭീകരരരെ വധിച്ചു
പ്രതിഷേധം കനക്കുന്നു, രാജ്യത്ത് 34 ലേറെ ട്രെയിനുകൾ റദ്ദാക്കി
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് രാജ്യത്ത് 34 ലേറെ ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ. 5 മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളും 29 പാസഞ്ചർ ട്രയിനുകളുമാണ് റദ്ദാക്കിയത്. 72 സർവീസുകൾ വൈകി ഓടുകയാണ്.
കൊച്ചിയിൽ എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം 23 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം 23 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. 497 ഗ്രാം തൂക്കമുള്ള സ്വർണ്ണ കമ്പികളാക്കിയാണ് കടത്താൻ ശ്രമിച്ചത്.നാല് സ്വർണ്ണ കമ്പികൾ നോൺ സ്റ്റിക് കുക്കറിൻ്റെ കൈയ്യുടെ പിടിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ജിദ്ദയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങിയ തൃശൂർ സ്വദേശി നിഷാദിനെ അറസ്ററ് ചെയ്തു.
എംഡിഎംഎയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു
എംഡിഎംഎയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുഞ്ഞിമംഗലം ആണ്ടാൻ കൊവ്വലിലെ എ.മുഹമ്മദ് അഫ്സൽ (30) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 9 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
ആലപ്പുഴ പാതിരപ്പള്ളിയിൽ അനധികൃതമായി സൂക്ഷിച്ച 105 ചാക്ക് റേഷനരി പിടികൂടി
ആലപ്പുഴ പാതിരപ്പള്ളിയിൽ അനധികൃതമായി സൂക്ഷിച്ച 105 ചാക്ക് റേഷനരി പിടികൂടി. റേഷൻ കടകളിൽ നിന്ന് ശേഖരിച്ച് ബ്രാൻഡ് ചെയ്ത പാക്കറ്റുകളിലാക്കി വിൽക്കാൻ വച്ചിരുന്ന അരിയാണ് പിടികൂടിയത്. അനീഷ് ഫൈസൽ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് അരി പിടിച്ചത്.
വിമാനത്തിലെ പ്രതിഷേധം, കേന്ദ്രം ഇടപെടുന്നു
മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ കേന്ദം ഇടപെടുന്നു. വിഷയം പരിശോധിക്കുകയാണെന്നും നടപടിയുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു . കൂടുതൽ അറിയാം
രാഹുൽ ഗാന്ധിയുടെ നാളെത്തെ ചോദ്യം ചെയ്യൽ മാറ്റി
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ നാളെത്തെ ചോദ്യം ചെയ്യൽ മാറ്റി. സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി ഇഡിയുടെ നാളത്തെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച എൻഫോഴ്സ്മെന്റ് തിങ്കളാഴ്ച്ച ഹാജരാകാൻ പുതിയ നോട്ടീസ് നൽകുകയായിരുന്നു.
വിമാനത്തിലെ പ്രതിഷേധം: അന്വേഷണത്തിന് ഉത്തരവിട്ട് ഇൻഡിഗോ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഇൻഡിഗോ. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ആഭ്യന്തര സമിതി അന്വേഷിക്കും. എയർ ലൈൻ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടായിരിക്കും
അഗ്നിപഥ്: തൊഴിലവസരം കൂടും: ആവർത്തിച്ച് കേന്ദ്രം
അഗ്നിപഥ് പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങൾക്ക് വീണ്ടും വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുവാക്കൾക്ക് തൊഴിൽ അവസരം കുറയുമെന്ന പ്രചാരണം തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
കാട്ടാന ഓട്ടോറിക്ഷ മറിച്ചിട്ടു
അട്ടപ്പാടി മഞ്ചിക്കണ്ടി പഴത്തോട്ടത്ത് കാട്ടാന ഓട്ടോറിക്ഷ മറിച്ചിട്ടു. യാത്രക്കാരൻ മുരുകന് വാരിയെല്ലിനും കൈക്കും പരിക്കേറ്റു..
വിമാനത്തിലെ പ്രതിഷേധം;ഇൻഡിഗോ വിമാനത്തിൽ പൊലീസ് പരിശോധന
മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലുമായി പൊലീസ മഹസ്സർ തയ്യാറാക്കുന്നു.അനിലിന്‍റെ പരാതിയിലാണ് കേസെടുത്തത്
ലോക കേരള സഭ:യുഡിഎഫ് പങ്കെടുക്കില്ല പ്രവാസി പ്രതിനിധികളെ വിലക്കില്ല
സർക്കാരിനെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല.ആരോഗ്യപരമായ കാരണങ്ങളാലെന്ന് വിശദീകരണം
സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതി തള്ളി
കേസില്‍ കക്ഷിയല്ലാത്തയാളുടെ ആവശ്യം എങ്ങിനെ അംഗീകരിക്കാനാകുമെന്ന സ്വപ്നയുടെ അഭിഭാഷകന്‍റെ വാദം കോടതി അംഗീകരിച്ചു.ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് കോടതിയില്‍ .സമൂഹ മാധ്യമങ്ങളിലുടെ അടക്കം നിരന്തരമായ ഭീഷണിയുണ്ടാകുന്നു. സുരക്ഷ ഉറപ്പാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ട സ്വപ്ന, സംസ്ഥാന സർക്കാരിൻ്റെ സുരക്ഷ വേണ്ടന്നും ആവർത്തിച്ചു.

സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ
സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എറണാകുളം ജില്ലാ പ്രിൻസിപ്പൾ സെക്ഷൻസ് കോടതിയിൽ അപേക്ഷ നൽകി.
യുപിയിലെ പൊളിക്കൽ നടപടി : സറ്റേ ചെയ്യാൻ വിസമ്മതിച്ചു സുപ്രീംകോടതി
അടുത്ത ചൊവ്വാഴ്ച്ച വീണ്ടും വാദം യു പി സർക്കാരിന് നോട്ടീസ് നൽകും.നിയമപരമായ അല്ലാതെ ഒരു പൊളിക്കൽ നടപടിയും പാടില്ലെന്നും കോടതി .മൂന്ന് ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണം
അഗ്നിപഥ് പദ്ധതിക്കെതിരെ സിപിഐ
കരസേനയിലും കരാർ നിയമനം നടപ്പാക്കിയെന്ന് ബിനോയ് വിശ്വം. പാർലമെൻറിൽ ചർച്ച വേണമെന്നും ആവശ്യം
സംഘപരിവാറും കേരളത്തിലെ സിപിഎമ്മും ഒറ്റക്കെട്ടെന്ന് വിഡി സതീശന്‍
ബിജെപി ഇഡിയെ ഉപയോഗിച്ച് ഇഷ്ടക്കാരനായ പിണറായിയെ സംരക്ഷിക്കുന്നു.ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം.
30 തവണ ലാവലിൻ കേസ് സുപ്രീംകോടതിയിൽ മാറ്റിവെച്ചു.ഇവിടെ ബിജെപി സമരം ഒത്ത് കളിയെന്നും പ്രതിപക്ഷ നേതാവ്

വിമാന നിരക്ക് കൂടും
രാജ്യത്തെ വിമാന യാത്രാ നിരക്കുകൾ കുത്തനെ വർധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികൾ. ഇന്ന് രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ ഏവിയേഷൻ ഫ്യുവലിന്റെ നിരക്കുകൾ വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരുതോടെയാണ് യാത്ര നിരക്കുകൾ വർധിച്ചേക്കും എന്ന അഭ്യൂഹം സജീവമായത്. 2021 ജൂൺ മുതൽ ഏവിയേഷൻ ഫ്യൂവൽ വിലയിൽ ഉണ്ടായിട്ടുള്ളത് 120 ശതമാനത്തിന്റെ വർധനവാണ്.
സ്വപ്നയുടെ വെളിപ്പെടുത്തൽ; സർക്കാരിന് ഒരു പ്രതിസന്ധിയുമില്ലെന്ന് മന്ത്രി പി രാജീവ്
സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ സർക്കാരിന് ഒരു പ്രതിസന്ധിയുമില്ലെന്ന് മന്ത്രി പി രാജീവ്. ഈ അസംബന്ധങ്ങൾ കേരളീയ സമൂഹം വിശ്വസിക്കില്ലെന്നും പി രാജീവ് പറഞ്ഞു.
സ്വപ്നയ്ക്ക് ഇന്ന് മറുപടി നൽകുമെന്ന് കെ ടി ജലീൽ
സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങൾക്ക് ഇന്ന് മറുപടി പറയുമെന്ന് കെ ടി ജലീൽ എംഎൽഎ. ഇതിനായി ഇന്ന് ഉച്ചയ്ക്ക് 12.30 ന് തിരുവനന്തപുരത്ത് വച്ച് മാധ്യമങ്ങളെ കാണും.