4053 രൂപയായിരുന്നു ബി.എസ്.എന്‍.എല്‍ ബില്‍. കണക്ഷന്‍ വിച്ഛേദിച്ചതോടെ വസതിയില്‍ ഇന്‍റര്‍നെറ്റും നിലച്ചു. 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ഫോൺ ബന്ധം വിച്ഛേദിച്ചു. ഫോണ്‍ ബില്ല് അടയ്ക്കുന്നതില്‍ പൊതുഭരണ വകുപ്പ് വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ബി.എസ്.എന്‍.എല്‍ കണക്ഷന്‍ വിച്ഛേദിച്ചത്. 4053 രൂപയായിരുന്നു ബി.എസ്.എന്‍.എല്‍ ബില്‍. കണക്ഷന്‍ വിച്ഛേദിച്ചതോടെ വസതിയില്‍ ഇന്‍റര്‍നെറ്റും നിലച്ചു.