Asianet News MalayalamAsianet News Malayalam

സംസ്ഥാന വ്യാപക റെയ്ഡ്, ഇതുവരെ അറസ്റ്റിലായത് 14,014 ഗുണ്ടകള്‍, കൂടുതൽ തലസ്ഥാനത്ത്

ഇക്കാലയളവില്‍ പൊലീസ് സംസ്ഥാനവ്യാപകമായി 19,376 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 6,305 മൊബൈല്‍ ഫോണുകള്‍  പരിശോധനക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിച്ചു.

kerala police arrest 14,014 goons from raid in kerala
Author
Thiruvananthapuram, First Published Jan 17, 2022, 6:23 PM IST

തിരുവനന്തപുരം : സാമൂഹിക വിരുദ്ധര്‍ക്കെതിരെയുളള പൊലീസ് നടപടിയില്‍ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 14,014  ഗുണ്ടകള്‍. ഡിസംബര്‍ 18 മുതല്‍ ജനുവരി 16 വരെയുളള കണക്ക് പ്രകാരം ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തതായി കേരളാ പൊലീസ് അറിയിച്ചു. ഇക്കാലയളവില്‍ പൊലീസ് സംസ്ഥാനവ്യാപകമായി 19,376 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 6,305 മൊബൈല്‍ ഫോണുകള്‍ പരിശോധനക്കായി പിടിച്ചെടുത്തു.

Kottayam Murder : ഷാനിനെ ജോമോൻ കൊന്നത് ജില്ലയിലെ മേധാവിത്വം തിരിച്ചു പിടിക്കാൻ

ഏറ്റവും കൂടുതല്‍ ഗുണ്ടകള്‍ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ് - 1606 പേര്‍. ആലപ്പുഴയില്‍ 1337 പേരും കൊല്ലം സിറ്റിയില്‍ 1152 പേരും കാസര്‍ഗോഡ് 1141 പേരും പാലക്കാട് 1045 പേരും പിടിയിലായി. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലില്‍ നിന്നാണ്. 1188 ഫോണുകളാണ് പിടിച്ചെടുത്തത്. ഇതോടൊപ്പം ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുണ്ടകള്‍ക്കെതിരെ നടത്തി വരുന്ന റെയ്ഡുകള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി.

കോട്ടയത്ത് വീട് ആക്രമിച്ച ഗുണ്ടയെ വീട്ടുകാർ അടിച്ചു കൊന്നു: ഗൃഹനാഥന് ഗുരുതര പരിക്ക്

Follow Us:
Download App:
  • android
  • ios