തിരുവനന്തപുരം:  കേരള പൊലീസ് ആവിഷ്കരിച്ച മാസ്ക് ചലഞ്ചിന് മികച്ച പ്രതികരണം. മികച്ച ഫാമിലി മാസ്കിന് അയ്യായിരം രൂപയാണ് സമ്മാനം.

കൊവിഡ്മാ പ്രതിരോധത്തിനു വേണ്ടി മാസ്ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുന്ന കേരളാ പൊലീസ് ഇപ്പോഴിതാ മാസ്ക് ധരിക്കുന്നവർക്ക് സമ്മാനവും നൽകുന്നുണ്ട്. വെറും സമ്മാനമല്ല, നല്ല കിടിലൻ സമ്മാനമാണ് പൊതുജനങ്ങളെ കാത്തിരിക്കുന്നത്. സമ്മാനം നേടാൻ  മാസ്കിൽ ഭാവന വിരിയണം എന്നുമാത്രം. ആകർഷകമായ മാസ്കുകൾ തയ്യാറാക്കുന്നവർക്ക് 3000യും മികച്ച ഫാമിലി മാസ്കുകൾ തയ്യാറാക്കുന്നവർക്ക്  5000 രൂപയുമാണ് സമ്മാനം. 

#BaskInTheMask  എന്ന ക്യാംപെയ്ന്റെ ഭാഗമായാണ് പൊലീസ് മാസ്ക് ചലഞ്ച് സംഘടിപ്പിച്ചികിക്കുന്നത്. Kpsmc.pol@kerala.gov.in എന്ന മെയിലിലേക്കോ 9497900440 വാട്സാപ്പ് നമ്പറിലോ ആണ് ചിത്രങ്ങൾ അയക്കേണ്ടത്. മാസ്ക് ധരിച്ചിരിക്കുന്ന ചിത്രങ്ങളാണ് അയക്കേണ്ടത്. മികച്ചവ പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കും.

ഇതിനിടെ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ താരമായിരിക്കുന്നത് മലയാളിത്തമുളള ഒരു മാസ്കാണ്. റംസാൻ കാലത്തിറങ്ങിയ മാച്ചിംഗ് മാസ്കുകൾക്ക് പിന്നാലെ ഓണം സ്പെഷ്യലായി വന്ന കസവ് മാസ്ക്. വൻ പ്രചാരമാണ് ഇവയ്ക്ക് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.  ശശി തരൂർ ട്വിറ്ററിൽ കുറിച്ചതു പോലെ, അതാണ് മലയാളി!

മാസ്ക് ചലഞ്ചിൽ ഫോട്ടോ അയക്കാം

ഇമെയിൽ: Kpsmc.pol@kerala.gov.in

വാട്ട്സ്ആപ്പ്: 9497900440

Read Also: മുൻ​ഗണനാ ക്രമത്തിൽ പരീക്ഷ നടത്തുമെന്ന് പിഎസ്‍സി; ഓൺലൈൻ പരീക്ഷക​ൾക്കും സാധ്യത...