കൊച്ചി: കൊറോണ വൈറസ് എന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ് ലോക ജനത. എന്തിനും ഏതിനും സർക്കാരിനൊപ്പം മുൻപന്തിയിൽ തന്നെയുണ്ട് പൊലീസും ആരോ​ഗ്യപ്രവർത്തകരും. ഈ അവസരത്തിൽ കരുതലും കാവലുമായി കൂടെയുണ്ടെന്ന വാഗ്ദാനവുമായി എത്തുന്ന കേരള പൊലീസിന്റെ ഗാനം വൈറലാവുകയാണ്.

’വിറച്ചതില്ല നമ്മളെത്ര യുദ്ധഭൂമി കണ്ടവര്‍...’ എന്ന് തുടങ്ങുന്ന ഗാനമാണ് കേരള പൊലീസ് പുറത്തിറിക്കിയിരിക്കുന്നത്. നിര്‍ഭയം എന്ന് പേരിട്ടിരിക്കുന്ന വീഡിയോ തയ്യാറാക്കിയിരിക്കുന്നത് കൊച്ചി സിറ്റി പൊലീസാണ്. കൊച്ചി മെട്രോ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ.അനന്തലാല്‍ ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. 

ഋത്വിക് എസ് ചന്ദാണ് സംഗീതം. എ. അനന്ദലാല്‍, നജീം അര്‍ഷാദ്, ഋത്വിക് എസ് ചന്ദ്, വിജയശങ്കര്‍, അഖില്‍ വിജയ് ക്രിസ്റ്റകാല, ഗീതു, നിര്‍മല ജെറോം തുടങ്ങിയവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.