Asianet News MalayalamAsianet News Malayalam

Online Games : 'ലൈം​ഗിക കുറ്റവാളികളുടെ വിളനിലം'; ഓൺലൈൻ ​ഗെയിമിം​ഗിലെ ചതിക്കുഴികൾ, മുന്നറിയിപ്പുമായി പൊലീസ്

കൂടാതെ, ​ഗെയിമുകളിൽ ലഭ്യമാകുന്ന നൂതന ചാറ്റിം​ഗ്, വീഡിയോ സ്ട്രീമിം​ഗ്, സിമുലേഷൻ സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ച് കുട്ടികളെ ലൈം​ഗിക ചൂഷണങ്ങളിലേക്കും മറ്റ് ​ഗുരുതര കുറ്റകൃത്യങ്ങളിലേക്കും തള്ളിവിടുന്നുവെന്നും പൊലീസ് ഓർമ്മിപ്പിച്ചു

kerala police warning on online games
Author
Thiruvananthapuram, First Published Jun 18, 2022, 9:08 PM IST

തിരുവനന്തപുരം: ഓൺലൈൻ ​ഗെയിമിം​ഗിലെ ചതിക്കുഴികളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. കളിക്കാരുടെ, പ്രത്യേകിച്ച് കുട്ടികളുടെ മനസ്സിനെ ഏറെ സ്വാധീനിക്കുന്ന പ്ലാറ്റ്ഫോം എന്നുള്ളതു കൊണ്ട് തന്നെ ഓൺലൈൻ ലൈം​ഗിക കുറ്റവാളികളുടെ മികച്ച വിളനിലമാണ്. വ്യക്തി വിവരങ്ങൾ മറച്ചു പിടിച്ച് സഹകളിക്കാരായി ഒപ്പം കൂടുന്ന ഇത്തരം വേട്ടക്കാർ ക്രമേണ കുട്ടികളുടെ മനസ്സിന്റെ നിയന്ത്രണം കൈക്കലാക്കി തെറ്റുകളിലേക്ക് നയിക്കുന്നു.

കൂടാതെ, ​ഗെയിമുകളിൽ ലഭ്യമാകുന്ന നൂതന ചാറ്റിം​ഗ്, വീഡിയോ സ്ട്രീമിം​ഗ്, സിമുലേഷൻ സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ച് കുട്ടികളെ ലൈം​ഗിക ചൂഷണങ്ങളിലേക്കും മറ്റ് ​ഗുരുതര കുറ്റകൃത്യങ്ങളിലേക്കും തള്ളിവിടുന്നുവെന്നും പൊലീസ് ഓർമ്മിപ്പിച്ചു. അതേസമയം, ഓൺലൈൻ വാതുവെപ്പ് പരസ്യങ്ങൾ നിയന്ത്രിക്കാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കഴിഞ്ഞ ദിവസം മാർഗ്ഗനിർദേശം പുറപ്പെടുവിച്ചിരുന്നു.

ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് പരസ്യം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദേശം നൽകി.  നിയമവിരുദ്ധമായ വാതുവെപ്പും ചൂതാട്ടവും, യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ സാമ്പത്തികവും സാമൂഹ്യവുമായി പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും നിയമവിരുദ്ധമായ വാതുവെപ്പും ചൂതാട്ടവും ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് യുവാക്കൾക്കും കുട്ടികൾക്കും കാര്യമായ സാമ്പത്തിക, സാമൂഹിക-സാമ്പത്തിക അപകടസാധ്യത ഉണ്ടാക്കുന്നുണ്ട്.  ഓൺലൈൻ വാതുവെപ്പ് വെബ്‌സൈറ്റുകളുടെ നിരവധി പരസ്യങ്ങൾ അച്ചടി, ഇലക്ട്രോണിക്, സോഷ്യൽ, ഓൺലൈൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ്  നിർദേശം.

ഓൺലൈൻ വാതുവെപ്പിന്റെ പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നവയാണ്. കൂടാതെ ഉപഭോക്തൃ സംരക്ഷണ നിയമം 2019, 1995 ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് റെഗുലേഷൻ ആക്‌റ്റ്,  പ്രസ് കൗൺസിൽ കൗ ഓഫ് ഇന്ത്യയുടെ പ്രസ് കൌൺസിൽ ആക്ട് 1978 , എന്നിവ പ്രകാരം പെരുമാറ്റച്ചട്ടങ്ങളും മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ഓൺലൈൻ പരസ്യ ഇടനിലക്കാരും, പ്രസാധകരും ഉൾപ്പെടെയുള്ള ഓൺലൈൻ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ഇത്തരം പരസ്യങ്ങൾ ഇന്ത്യയിൽ പ്രദർശിപ്പിക്കുകയോ, ഇന്ത്യൻ പ്രേക്ഷകരെ ലക്ഷ്യം വച്ച് അത്തരം പരസ്യങ്ങൾ ചെയ്യുകയോ അരുതെന്ന് ഐ ആൻഡ് ബി മന്ത്രാലയം നിർദ്ദേശിച്ചു.

ഓൺലൈൻ ചൂതാട്ടത്തിൽ പത്ത് ലക്ഷം പോയി, യുവതി ജീവനൊടുക്കി

Online Game Addiction : കുട്ടികളിലെ ഓൺലൈൻ ​ഗെയിം അഡിക്ഷന്‍; മുന്നറിയിപ്പുമായി വിദ്യാഭ്യാസമന്ത്രാലയം

ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപയും 20 പവനും നഷ്ടമായി, ചെന്നൈ സ്വദേശിനി ആത്മഹത്യ ചെയ്തു

ആളെക്കൊല്ലി റമ്മി! കൊയിലാണ്ടിയിൽ യുവതി ആത്മഹത്യ ചെയ്തത് ലക്ഷങ്ങളുടെ കടബാധ്യത മൂലം

Follow Us:
Download App:
  • android
  • ios