മരം ഒടിഞ്ഞ് വൈദ്യുതി ലൈനിലേക്ക് വീണതോടെ പോസ്റ്റുകളും തകര്‍ന്ന് വീഴുകയായിരുന്നു
കൊല്ലം: മരവും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണുള്ള അപകടത്തിൽ നിന്ന് എംഎൽഎയുടെ വാഹനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളിയിൽ വെച്ചാണ് സി.ആർ മഹേഷ് എംഎൽഎയുടെ വാഹനത്തിന് മുന്നിലും പിന്നിലുമായി മരവും വൈദ്യുതി പോസ്റ്റുകളും റോഡിലേക്ക് ഒടിഞ്ഞു വീണത്.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. മരം ഒടിഞ്ഞ് വൈദ്യുതി ലൈനിലേക്ക് വീണതോടെ പോസ്റ്റുകളും തകര്‍ന്ന് വീഴുകയായിരുന്നു. കുടുംബ യോഗത്തിൽ പങ്കെടുത്ത് എംഎൽഎ മടങ്ങും വഴിയായിരുന്നു സംഭവം.


