Asianet News MalayalamAsianet News Malayalam

ദേ പിന്നേം മഴ! ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്, 2 ദിവസം വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്; വിവരങ്ങൾ അറിയാം

നാളെ എറണാകുളം, ഇടുക്കി, മലപ്പുറം  ജില്ലകളിലും 17 -ാം തിയതി പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ലാണ് യെല്ലോ ജാഗ്രത

Kerala rain alert 14 november weather prediction next 2 days kerala heavy rain chance districts list here asd
Author
First Published Nov 13, 2023, 6:52 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രത നിർദ്ദേശം പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ദിവസം വിവിധ ജില്ലകളിൽ മഴ സാധ്യത ശക്തമെന്നാണ് മുന്നറിയിപ്പ്. ഇത് പ്രകാരം നാളെയും 17 -ാം തിയതിയും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം  ജില്ലകളിലും 17 -ാം തിയതി പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ലാണ് യെല്ലോ ജാഗ്രത.

തത്കാലം മഴ മാറി, പക്ഷേ പുതിയ ന്യൂന മർദ്ദം രൂപപ്പെടുന്നു, തീവ്ര ന്യൂന മർദ്ദമാകുന്ന തിയതിയടക്കം അറിയാം!

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
14-11-2023 : എറണാകുളം, ഇടുക്കി, മലപ്പുറം 
17-11-2023: പത്തനംതിട്ട, എറണാകുളം, ഇടുക്കി 
എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പ്രത്യേക ജാഗ്രത നിർദ്ദേശം

കേരളത്തിൽ നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് ഇന്ന് (13-11-2023) രാത്രി 11.30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് (13-11-2023) രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios