Asianet News MalayalamAsianet News Malayalam

തത്കാലം മഴ മാറി, പക്ഷേ പുതിയ ന്യൂന മർദ്ദം രൂപപ്പെടുന്നു, തീവ്ര ന്യൂന മർദ്ദമാകുന്ന തിയതിയടക്കം അറിയാം!

ബംഗാൾ ഉൾക്കടലിൽ നിന്നും വടക്ക് കിഴക്കൻ / കിഴക്കൻ കാറ്റ് തെക്കേ ഇന്ത്യക്ക്‌ മുകളിലേക്ക് വീശുന്നതിന്റ്റെ  ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിലും മിതമായ / ഇടത്തരം മഴ തുടരാൻ സാധ്യതയുണ്ട്

New low pressure in bay of bengal Kerala Rain latest news next 5 days weather updates yellow alert asd
Author
First Published Nov 12, 2023, 1:53 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴക്ക് താത്കാലിക ശമനം. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചന പ്രകാരം അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നും തന്നെയില്ല. എന്നാൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്‍റെ വിവരങ്ങളും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നവംബർ 15 ഓടെ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് നവംബർ 16 ഓടെ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് വിവരം. പുതിയ തീവ്രമർദ്ദം നവംബർ 16 ന് രൂപപ്പെടുന്നതോടെ സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും ശക്തമായേക്കും.

എങ്ങും കണ്ണീർ മാത്രം, കുഞ്ഞു വീടിന് താങ്ങാനാകാതെ ജനം ഒഴുകിയെത്തി; നൊമ്പരക്കാഴ്ചയായി പ്രസാദിന്‍റെ യാത്രാമൊഴി

അതേസമയം ബംഗാൾ ഉൾക്കടലിൽ നിന്നും വടക്ക് കിഴക്കൻ / കിഴക്കൻ കാറ്റ് തെക്കേ ഇന്ത്യക്ക്‌ മുകളിലേക്ക് വീശുന്നതിന്റ്റെ  ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിലും മിതമായ / ഇടത്തരം മഴ തുടരാൻ സാധ്യതയുണ്ട്.

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് ഇന്ന് (12-11-2023) രാത്രി 11.30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് (12-11-2023) രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios