Asianet News MalayalamAsianet News Malayalam

ചക്രവാതചുഴി ഇന്ന് ന്യൂനമർദ്ദമാകും, പക്ഷേ തീവ്ര ന്യൂനമർദ്ദമാകാൻ സമയമെടുക്കും, ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാകും ഇന്ന് മഴ സാധ്യത കൂടുതലെന്നാണ് കാലാവസ്ഥ പ്രവചനം

Kerala rain threat Today Extreme low pressure in Bay of Bengal next 5 days weather report yellow alert details here asd
Author
First Published Nov 14, 2023, 12:22 AM IST

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ഇന്ന് പുതിയ ന്യുനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ പ്രവചനം. ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെങ്കിലും തീവ്ര ന്യൂനമർദ്ദമാകാൻ രണ്ട് ദിവസത്തോളം സമയമെടുക്കും. ഏറ്റവും അവസാനമായി കാലാവസ്ഥ വകുപ്പ് നൽകിയിട്ടുള്ള സൂചന പ്രകാരം നവംബർ 16 വ്യാഴാഴ്ചയാകും മധ്യബംഗാൾ ഉൾകടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടുകയെന്നാണ് സൂചന. ശേഷം ശക്തമായ മഴക്ക് സാധ്യതയുണ്ട്. എന്നാൽ ഇന്ന് സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാകും ഇന്ന് മഴ സാധ്യത കൂടുതലെന്നാണ് കാലാവസ്ഥ പ്രവചനം.

കുമ്പള അനന്തപുരം ക്ഷേത്ര തടാകത്തിലേക്ക് ജനപ്രവാഹം, കാരണം! 80 വർഷം ഇവിടെ വാണ ബബിയക്ക് പകരം പുതിയ ആളെത്തി

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
14-11-2023 : എറണാകുളം, ഇടുക്കി, മലപ്പുറം 
17-11-2023: പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
പ്രത്യേക ജാഗ്രത നിർദ്ദേശം 
കേരളത്തിൽ നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

പ്രത്യേക ജാഗ്രതാ നിർദേശം

14-11-2023 വരെ: തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
14-11-2023:  തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന ആൻഡമാൻ കടൽ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
15-11-2023:  തെക്ക് കിഴക്കൻ  ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ   എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
16-11-2023: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ  ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ  മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
17-11-2023:മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽ പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios