Asianet News MalayalamAsianet News Malayalam

അതീവ ജാഗ്രത, അതിശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലയിലും മഴ കനക്കും

അറബിക്കടലിലെത്തിയ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ഇടിമിന്നലിനുംകാറ്റിനും സാധ്യതയുണ്ടെന്നും കേരളാ തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥാ വിഭാഗം നിർദ്ദേശിച്ചു.  

kerala rains orange alert in 10 districts today 30-08-2024
Author
First Published Aug 30, 2024, 1:22 PM IST | Last Updated Aug 30, 2024, 2:02 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അറബിക്കടലിലെത്തിയ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ഇടിമിന്നലിനുംകാറ്റിനും സാധ്യതയുണ്ടെന്നും കേരളാ തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥാ വിഭാഗം നിർദ്ദേശിച്ചു.  

ഫെഫ്കയിൽ നിന്നും ആഷിക് അബു രാജി വെച്ചു; 'പ്രതിഫലത്തിൽ നിന്നും കമ്മീഷൻ വാങ്ങി', നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം

ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചതോടെ ഉരുൾപ്പൊട്ടലുണ്ടായ വയനാട്ടിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദ്ദേശം ജില്ലാ ഭരണകൂടം പുറത്തിറക്കി. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ഇത്തരം സ്ഥലങ്ങളിലുള്ളവർ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറായി ഇരിക്കണമെന്നും നിർദേശമുണ്ട്.

എറണാകുളത്ത് മഴ ശക്തം 

എറണാകുളം ജില്ലയിലും എല്ലാ പ്രദേശങ്ങളിലും മഴ തുടരുകയാണ്. കൊച്ചി  നഗരത്തിൽ സ്ഥിരം വെള്ളക്കെട്ടുള്ള ഇടപ്പള്ളിയിലെ ദേശീയപാതയിൽ വെള്ളക്കെട്ടുണ്ട്. കോതമംഗലത്ത് മഴയുടെ അളവ് കൂടിയതോടെ പെരിയാറ്റിലെ ജലനിരപ്പ് കൂടി. പിന്നാലെ ഭൂതത്താൻകെട്ട് ഡാമിന്‍റെ 11ഷട്ടറുകൾ തുറന്നു. ഇവിടെ ഇന്നലെ രാത്രി മുതൽ തുടരുന്ന മഴയിൽ ഭൂതത്താൻകെട്ട് ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഷട്ടറുകൾ തുറന്നത്. ഇനിയും മഴ ശക്തി പ്രാപിച്ചാൽ ഡാമിന്‍റെ മുഴുവൻഷട്ടറുകളും തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios