Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ രോഗം കൂടുതൽ ബാധിച്ചത് 21-30 പ്രായക്കാർക്ക്

ഇതിന് പുറമെ 31 നും 40 നും ഇടയിൽ പ്രായമുള്ള 252935 പേർക്കും 41 മുതൽ 50 വയസ് വരെയുള്ള 233126 പേർക്കും രോഗം ബാധിച്ചെന്നും മന്ത്രി പറഞ്ഞു

Kerala second covid wave hits youths most says Health Minister Veena George
Author
Thiruvananthapuram, First Published Jun 7, 2021, 3:12 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ രോഗം കൂടുതൽ ബാധിച്ചത് 21 നും 30 നും ഇടയിൽ പ്രായമുള്ളവർക്കാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. നിയമസഭയിൽ ഐബി സതീഷ് എംഎൽഎയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 21 നും 30 നും ഇടയിൽ പ്രായമുള്ള 261232 പേർക്കാണ് രണ്ടാം തരംഗത്തിൽ രോഗം ബാധിച്ചത്.

ഇതിന് പുറമെ 31 നും 40 നും ഇടയിൽ പ്രായമുള്ള 252935 പേർക്കും 41 മുതൽ 50 വയസ് വരെയുള്ള 233126 പേർക്കും രോഗം ബാധിച്ചെന്നും മന്ത്രി പറഞ്ഞു. കൊവിഡിന്റെ രണ്ടാം തരംഗം കൂടുതലായും ചെറുപ്പക്കാരിലും മധ്യവയസ്കരിലുമാണ്. മരണനിരക്ക് ഏറ്റവും കൂടുതൽ 81 മുതൽ 90 വയസ് വരെ പ്രായമുള്ളവരിലാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 81 നും 90 നും ഇടയിൽ പ്രായമുള്ള 17105 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 502 പേർ മരിക്കുകയും ചെയ്തു. മരണ നിരക്ക് 2.93 ശതമാനമാണ്. 71 മുതൽ 80 വയസ് വരെ പ്രായമുള്ളവരിൽ 1.94 ശതമാനവും 91 മുതൽ 100 വയസുവരെ പ്രായമുള്ളവരിൽ 1.55 ശതമാനവുമാണ് മരണനിരക്ക്. മെയ് 31 വരെയുള്ള കണക്കുകളാണ് മന്ത്രി നിയമസഭയിൽ വെച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios